വിദ്യാഭ്യാസ മന്ത്രി ദുര്‍മന്ത്രവാദച്ചടങ്ങില്‍ പങ്കെടുത്തെന്ന് ആരോപണം
Jun 12, 2017, 12:57 IST
അഹമ്മദാബാദ്: (www.kasargodvartha.com 12.06.2017) വിദ്യാഭ്യാസ മന്ത്രി ദുര്‍മന്ത്രവാദച്ചടങ്ങില്‍ പങ്കെടുത്തെന്ന് ആരോപണം. ഗുജറാത്ത് വിദ്യാഭ്യാസ-റവന്യു മന്ത്രി ഭൂപേന്ദ്രസിംഗ് ചുടാസമ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആത്മറാം പാര്‍മെര്‍ എന്നിവരാണ് ബാധ ഒഴിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഗുജറാത്തിലെ ബോട്ടഡ് ജില്ലയില്‍ ശനിയാഴ്ച നടന്ന ബാധ ഒഴിപ്പിക്കലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഇരുവരും സ്‌റ്റേജില്‍ ഇരുന്ന് ബാധ ഒഴിപ്പിക്കുന്ന ചടങ്ങ് വീക്ഷിക്കുന്നത് വീഡിയോയില്‍ വളരെ വ്യക്തമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗദ്ധാഡ നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ ബിജെപി പ്രാദേശിക യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങില്‍ സ്ഥലം എംഎല്‍എയ്‌ക്കൊപ്പമാണ് ഇരുവരും എത്തിയത്. നൂറോളം മന്ത്രവാദികള്‍ പരിപാടിക്ക് ശേഷം മന്ത്രിമാരെ ഹസ്തദാനം ചെയ്യുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
അതേസമയം, ദുര്‍മന്ത്രവാദങ്ങളെ മന്ത്രിമാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദി നേതാവ് ജയന്ത് പാണ്ഡ്യ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. എന്നാല്‍, ദിവ്യശക്തിയെ ആരാധിക്കുന്നവരുടെ ചടങ്ങിലാണ് താന്‍ പങ്കെടുത്തതെന്നാണ് ഭൂപേന്ദ്ര സിംഗിന്റെ വിശദീകരണം.
Keywords: Top-Headlines, Education, Minister, BJP, Religion, Video, India, National, news, What Was Gujarat's Education Minister Doing At A Felicitation Of 'Exorcists'?