രൂപയുടെ മൂല്യം ചരിത്രത്തിലെ കുറഞ്ഞ നിരക്കിലേക്ക്, ഓഹരിവിപണിയിലും ചാഞ്ചാട്ടം
Jun 28, 2018, 21:20 IST
മുംബൈ:(www.kasargodvartha.com 28/06/2018) അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ കുറഞ്ഞ നിരക്കിലേക്ക്. ഓഹരിവിപണിയിലും ചാഞ്ചാട്ടം. വ്യഴാഴ്ച്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 49 പൈസ താഴ്ന്ന് 69 രൂപയിലെത്തിയ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്. വൈകുന്നേരത്തോടെ നില അല്‍പം മെച്ചപ്പെടുത്തി 68.79 ല്‍ ക്ലോസ് ചെയ്തു.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചതും അമേരിക്കന്‍ ഡോളറിന്റെ ആവശ്യകത വര്‍ദ്ധിച്ചതുമാണ് രൂപയുടെ വിലയിടിയാന്‍ കാരണമായത്. ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഈ വര്‍ഷം നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക അന്ത്യശാസനം നല്‍കിയതാണ് ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇതിന് മുമ്പ് രൂപയുടെ വിനിമയ നിരക്ക് ഇത്രയും മോശമായത് 2016 നവംബറിലായിരുന്നു. ഒരു ഡോളറിന് 68 രൂപ 86 പൈസ എന്ന നിരക്കിലാണ് അന്ന് വ്യാപാരം നടന്നത്. അതേസമയം, വിനിമയ നിരക്ക് ഇടിഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണികളെയും സാരമായി ബാധിച്ചിട്ടുണ്ട്. 179.47 പോയിന്റ് ഇടിഞ്ഞ മുംബൈ ഓഹരി വിപണി 35,037.64 പോയിന്റിലും 82.30 പോയിന്റ് ഇടിഞ്ഞ ദേശീയ ഓഹരി വിപണി 10,589.10 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Stock exchange,What rupee at record low against the dollar means