റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ റെയില്‍വെ ജീവനക്കാരന് ആദരം; മയൂര്‍ ഷെല്‍കെക്ക് കിടിലന്‍ സമ്മാനവുമായി ആനന്ദ് മഹീന്ദ്ര
ന്യൂഡെല്‍ഹി: (www.kasargodvartha.com 21.04.2021) റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വീണ കുട്ടിയെ സ്വന്തം ജീവന്‍പ്പോലും പണയംവെച്ച് അതിസാഹസികമായി രക്ഷപ്പെടുത്തിയ റെയില്‍വെ ജീവനക്കാരനായ മയൂര്‍ ശഖറാം ഷെല്‍കെക്ക് ആദരം. മയൂര്‍ ഷെല്‍കെക്ക് മഹീന്ദ്ര താര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററില്‍ ഷെല്‍കെക്ക് അഭിനന്ദനം അറിയിച്ച ശേഷമാണ് താര്‍ സമ്മാനിക്കുന്ന വിവരം പങ്കുവെച്ചത്.
മയൂര്‍ ഷെല്‍കെക്ക് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. ധീരന്‍മാരായ സൂപെര്‍ഹീറോ സിനിമകളെക്കാള്‍ ധൈര്യം പക്ഷേ അയാള്‍ കാണിച്ചു. ജാവ കുടുംബം മുഴുവന്‍ നിങ്ങളെ സല്യൂട് ചെയ്യുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ഷെല്‍കെയുടെ ധീരതക്ക് ജാവ മോടോര്‍ സൈകിള്‍ തങ്ങളുടെ പുതിയ വാഹനം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
റെയില്‍വെ പ്ലാറ്റ്‌ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാല്‍ തെറ്റി ട്രാകിലേക്ക് വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്‌സ്പ്രസ് ട്രെയിനിന്ന് മുന്നില്‍നിന്ന് അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് അയാള്‍ എവിടെ നിന്നോ ഓടിയെത്തി. ഒരു ദൈവദൂതനെപ്പോലെ പാളത്തിലൂടെം എത്തിയ ഷെല്‍കെ അടുത്ത് കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഏതാനും വാര അകലെ വെച്ച് കുട്ടിയെ ട്രാകില്‍ നിന്ന് കോരിയെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു.
ബാംഗ്ലൂര്‍-മുംബൈ ഉദ്യാന്‍ എക്‌സ്പ്രസിന് ഫ്‌ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പോയിന്റ്‌സ്മാനായ മയൂര്‍ ഷെല്‍കെ കുട്ടി റെയില്‍വെ ട്രാകിലേക്ക് വീഴുന്നത് കണ്ടത്. താന്‍ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു ഇതേക്കുറിച്ച് 30കാരനായ ഷെല്‍കെയുടെ പ്രതികരണം. പൂണെക്കടുത്താണ് മയൂര്‍ ഷെല്‍കെയുടെ സ്വദേശം. 2016 മാര്‍ചിലാണ് റെയില്‍വെ ജോലിയില്‍ പ്രവേശിച്ചത്. ബിരുദധാരിയായ മയൂര്‍ 8എട്ട് മാസത്തോളമായി വംഗാനി സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
ഷെല്‍കെയുടെ ധീരപ്രവര്‍ത്തിയില്‍ നിരവധി പേരാണ് അഭിനന്ദനവും സമ്മാനവുമായി എത്തിയത്. റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
Keywords: Top-Headlines, News, National, India, New Delhi, Railway, Railway-track, Vehicle, Social-Media, Train, Child, What an act of bravery! Mahindra Group and Jawa Motorcycles reward Mayur Shelkhe for saving a childMayur Shelke didn’t have a costume or cape, but he showed more courage than the bravest movie SuperHero. All of us at the Jawa family salute him. In difficult times, Mayur has shown us that we just have to look around us for everyday people who show us the way to a better world.. https://t.co/O66sPv0A3k
— anand mahindra (@anandmahindra) April 20, 2021