city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഡിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടും, അദ്ദേഹത്തിന്റെ പദവിയോട് അനാദരവ് കാണിക്കില്ല: രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: (www.kasargodvartha.com 13/11/2017) മോഡിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെങ്കിലും അദ്ദേഹത്തിന്റെ പദവിയോട് അനാദരവ് കാണിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

മോഡി പ്രതിപക്ഷത്തായിരുന്നപ്പോള്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മോഡിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തുന്നതും ഉള്‍പ്പെടെ എന്തൊക്കെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയാലും പ്രധാനമന്ത്രി സ്ഥാനത്തെ അവഹേളിക്കുന്ന യാതൊരു നീക്കവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മോഡിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടും, അദ്ദേഹത്തിന്റെ പദവിയോട് അനാദരവ് കാണിക്കില്ല: രാഹുല്‍ ഗാന്ധി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Narendra-Modi, Congress, BJP, Rahulgandi, Prime minister, Election rally, Ahamadabadh, We'll Criticise PM Modi, But Won't Disrespect Him, Says Rahul Gandh,Top-Headlines.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia