വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍
May 2, 2013, 11:30 IST
മംഗലാപുരം: വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലംവിടുന്ന സ്ത്രീയെ ബണ്ട്‌വാള്‍ പോലീസ് അറസ്റ്റ്‌ചെയ്തു. നീര്‍മാജെയിലെ ശശികലയെയാണ് ബുധനാഴ്ച ബി.സി റോഡിലെ ഒരു ഹോട്ടലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷമായി കവര്‍ച്ച പതിവാക്കിയ ശശികലയെ ഒരു കല്യാണ ചടങ്ങിന്റെ വീഡിയോ ദൃശ്യമാണ് പിടികൂടാന്‍ സഹായിച്ചത്.
ഇവര്‍ കവര്‍ച്ച ചെയ്ത 51 ഗ്രാം സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായി പോലീസ് കണ്ടെത്തി.കല്യാണച്ചടങ്ങുകള്‍ക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന ശശികല വീട്ടുകാരുടെ ബന്ധുക്കളെ പോലെ പെരുമാറിയാണ് തക്കംനോക്കി കുട്ടികളുടെ ആഭരണങ്ങള്‍ കൈക്കലാക്കുന്നത്. 1.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ ചിലത് ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കണ്ടെടുത്തു.
Keywords: Function, Ornaments, Marriage, Childrens, Theft, Woman, Arrest, Mangalore, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.