മരണക്കെണിയെന്ന ദുഷ്പേര് മാറ്റാന്‍ ജലസംഭരണിയിലേക്ക് എടുത്തുചാടി ജില്ലാ കലക്ടര്‍; ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു സാഹസികതയെന്ന് മറുപടി, വീഡിയോ വൈറല്‍
ബെംഗ്‌ളൂറു: (www.kasargodvartha.com 04.11.2021) മരണക്കെണിയെന്ന ദുഷ്പേര് മാറ്റാന്‍ ജലസംഭരണിയിലേക്ക് എടുത്തുചാടി ജില്ലാ കലക്ടര്‍. കര്‍ണാടകത്തിലെ സനാപുരയില്‍ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് കൊപ്പാള്‍ ജില്ലാ കലക്ടര്‍ വികാസ് കിഷോര്‍ സുരല്‍കര്‍ ചാടിയത്. ജലസംഭരണിക്ക് മുകളിലുള്ള മലയില്‍ കയറി വെള്ളത്തിലേക്ക് കലക്ടര്‍ര്‍ കുതിച്ചു ചാടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.
ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഈ സാഹസികതയെന്ന് കലക്ടര്‍ പറയുന്നു. വിനോദസഞ്ചാരകേന്ദ്രമായ ഹംപിയോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് സനാപുര.
എന്നാല്‍ ഇവിടം മരണക്കെണിയാണെന്നാണ് പൊതുവായ അഭിപ്രായം. ഇക്കാരണത്താല്‍ ആളുകള്‍ ഇങ്ങോട്ട് വരാന്‍ മടിക്കുന്നുവെന്ന് കലക്ടര്‍ പറയുന്നു. ഈ ദുഷ്പേര് മാറ്റാന്‍ വേണ്ടിയാണ് ജില്ലാ കലക്ടര്‍ തന്നെ ജലസംഭരണിയിലേക്ക് ചാടി ആളുകളെ ആകര്‍ഷിച്ചത്.ജില്ലാ പഞ്ചായത്ത് സി ഇ ഒ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരും കലക്ടറെ കാണാന്‍ എത്തിയിരുന്നു.
വിനോദസഞ്ചാരത്തിന് വന്‍ സാധ്യതകളുണ്ടെങ്കിലും കൊപ്പാള്‍ ഇപ്പോഴും പിന്നാക്ക ജില്ലകളിലൊന്നായി തുടരുകയാണ്. മേഖലയെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
Keywords: News, Top-Headlines, National, District Collector, Video, Social networks, Watch: Deputy Commissioner Of Karnataka District Dives From A Hill Into Sanapura Reservoir, Video Goes ViralKoppal DC Suralkar Vikas Kishor takes a plunge at Sanpur lake in #Koppal as the lake was being called as "death trap" by locals. To ally thr fear he jumped and swam@santwana99 @ramupatil_TNIE @NewIndianXpress @XpressBengaluru @expresskpl @KiranTNIE1 @KannadaPrabha @NammaKalyana pic.twitter.com/1FN5LC4Rxe
— Amit Upadhye (@Amitsen_TNIE) November 3, 2021