കേരളത്തിന്റെ ബൗളര്‍മാര്‍ വിദര്‍ഭയെ വെള്ളം കുടിപ്പിക്കുന്നു, രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയുടെ ആറ് വിക്കറ്റ് നഷ്ടമായി
Dec 8, 2017, 12:33 IST
സൂറത്ത്:(www.kasargodvartha.com 08/12/2017) കേരളത്തിന്റെ ബൗളര്‍മാര്‍ വിദര്‍ഭയെ വെള്ളം കുടിപ്പിക്കുന്നു, രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയുടെ ആറ് വിക്കറ്റ് നഷ്ടമായി. സെമിഫൈനലെന്ന സ്വപ്നനേട്ടം ലക്ഷ്യമിട്ടിറങ്ങിയ കേരളം ആദ്യ ദിവസത്തെ ആധിപത്യം രണ്ടാം ദിവസവും തുടരുകയാണ്. കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് വിദര്‍ഭയെ 95 റണ്‍സെടുക്കുന്നതിനിടെ ആറ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപെടുത്തി വരിഞ്ഞു കെട്ടിയിരിക്കുകയാണ്. നിലവില്‍ 52 ഓവര്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ.
ആദ്യ ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് ഒമ്പതു റണ്‍സിനിടെ തന്നെ ആദ്യ പ്രഹരമേറ്റു. രണ്ടു റണ്‍സെടുത്ത വിദര്‍ഭയുടെ ക്യാപ്റ്റന്‍ ഫസലാണ് ആദ്യം ക്രീസ് വിട്ടത്. ഫസലിനെ നിധീഷ് പുറത്താക്കുകയായിരുന്നു. 23 പന്തില്‍ നിന്നാണ് ഫസല്‍ രണ്ടു റണ്‍സടിച്ചത്.
പിന്നീട് വസീം ജാഫറിന്റെ ഊഴമായിരുന്നു. 27 പന്തില്‍ 12 റണ്‍സ് നേടിയ വസീം ജാഫറിനെ അക്ഷയ് കെ.സിയുടെ പന്തില്‍ അരുണ്‍ കാര്‍ത്തിക് പിടിച്ച് പുറത്താക്കുകയായിരുന്നു. നാല് ഓവറിന് ശേഷം രാമസ്വാമിയും ക്രീസ് വിട്ടു. 64 പന്ത് നേരിട്ട് 17 റണ്‍സടിച്ച രാമസ്വാമിയെ അക്ഷയ് കെ.സി പുറത്താക്കുകയായിരുന്നു.
50 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഗണേഷ് സതീഷിന്റെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യം നഷ്ടപ്പെട്ടത്. ജലജ് സക്സേനയുടെ പന്തില്‍ സതീഷിനെ മുഹമ്മദ് അസറുദ്ദീന് കൈപ്പിടിയിലൊതുക്കുകയായിരുന്നു. പിന്നാലെ 15 റണ്‍സെടുത്ത വാംഖഡയെ അക്ഷയ് കെ.സിയുടെ പന്തില്‍ സഞ്ജു സാംസണ് സ്റ്റമ്പ് ചെയ്തു. പിന്നാലെ 86 പന്തില്‍ 31 റണ്‍സടിച്ച കരണ്‍ ശര്‍മ്മയും ക്രീസ് വിട്ടു. നിലയുറപ്പിക്കും മുമ്പെ ശര്‍മ്മയെ ജലജ് സക്സേന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
സൂറത്തിലെ ലാലാഭായി കോണ്ട്രാക്ടര് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മഴ മൂലം ഗ്രൗണ്ട് നനഞ്ഞതിനെ തുടര്‍ന്ന് ആദ്യ ദിനം ഏറെ വൈകിയാണ് മത്സരം തുടങ്ങിയത്. ആദ്യ ദിനം 37 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ വിദര്‍ഭ രണ്ടാം ദിനവും മോശം നില തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Sports, Cricket, Wicket, Quarter final, Kerala team, Vidarbha lost sixth wicket in Ranji Trophy quarterfinal