Vi | ഉപഭോക്തൃ സേവന തട്ടിപ്പ് തടയാന്‍ ട്രൂ കോളറുമായി സഹകരിച്ച് വോഡഫോണ്‍ ഐഡിയ
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഉപഭോക്തൃ സേവന തട്ടിപ്പ് തടയാന്‍ ട്രൂ കോളറുമായി സഹകരിച്ച് വോഡഫോണ്‍ ഐഡിയ (Vi). ജൂലൈ 13നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉപഭോക്തൃ സേവന തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കളെ തടയുക, വിശ്വസനീയമായ ആശയവിനിമയം ഉറപ്പുവരുത്തുക എന്നിവയാണ് കംപനിയുടെ ലക്ഷ്യമെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
കസ്റ്റമര്‍ സര്‍വീസ് തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചക്കുന്ന സാഹചര്യത്തിലാണ് ടെലികോം കംപനി ട്രൂകോളറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി സ്പാം കോളുകള്‍ തിരിച്ചറിയുന്നതിന് ഉപയോക്താക്കളെ സഹായിക്കുമെന്ന് കംപനി വ്യക്തമാക്കുന്നു. ട്രൂകോളര്‍മാര്‍ ഇതിനകം തന്നെ പരിശോധിച്ചുറപ്പിച്ച ബിസിനസ് സൊല്യൂഷനും കംപനി വാഗ്ദാനം ചെയ്യുന്നുണ്ട്.
350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് ട്രൂകോളര്‍ അവകാശപ്പെടുന്നത്. ലോഞ്ച് ചെയ്തതിനുശേഷം ഇത് ഒരു ബില്യണിലധികം തവണ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും 2021-ല്‍ ഏകദേശം 50 ബില്യണ്‍ അനാവശ്യ കോളുകള്‍ കണ്ടെത്തി കംപനി ബ്ലോക് ചെയ്തുവെന്നും റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു.
Keywords: New Delhi, News, National, Vi, Technology, Business, Truecaller, Customer service fraud, Vi partners with Truecaller to help curb customer service fraud.