പാകിസ്താന് 125 മില്യന്‍ ഡോളറിന്റെ സാങ്കേതിക സഹായം നല്‍കുന്നതിന് യുഎസ് അംഗീകാരം
Jul 27, 2019, 11:42 IST
വാഷിങ്ടണ്‍: (www.kasargodvartha.com 27.06.2019) പാകിസ്താന് 125 മില്യന്‍ ഡോളറിന്റെ സാങ്കേതിക സഹായം നല്‍കുന്നതിന് യുഎസ് സര്‍ക്കാരിന്റെ അംഗീകാരം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനിന് അമേരിക്കയുടെ അംഗീകാരം ലഭിച്ചത്. പാകിസ്താന്റെ എഫ്-16 വിമാനങ്ങള്‍ക്ക് സാങ്കേതിക സുരക്ഷ നല്‍കാനാണ് അംഗീകാരം ലഭിച്ചത്.
2018 ജനുവരിയില്‍ അമേരിക്ക പാക്കിസ്ഥാന് നല്‍കിയിരുന്ന എല്ലാ സുരക്ഷാ സഹായങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം മരവിപ്പിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ വിമാനങ്ങള്‍ക്ക് ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായം ലഭ്യമാകും.
എന്നാല്‍ സുരക്ഷാ സഹായം മരവിപ്പിച്ചതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഞങ്ങളുടെ ബന്ധത്തിന്റെ വിശാലമായ ഉദ്ദേശ്യത്തില്‍ ചില സുരക്ഷാ സഹായങ്ങള്‍ പുനഃസ്ഥാപിക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. അക്കാര്യം പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Top-Headlines, Prime Minister, President, US Approves Military Sales Worth 125 Million dollar to Support Pakistan's F-16 Fighter Jets.