city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: ആദ്യ 100 റാങ്കുകളില്‍ 10 മലയാളികള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 04.08.2020) 2019 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ആഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. 

ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉള്‍പ്പെടുന്നു. അഞ്ചാം റാങ്ക് സി എസ് ജയദേവ് സ്വന്തമാക്കി. റാങ്ക് നേടിയ മലയാളികളുടെ റാങ്ക്, പേര് എന്നീ ക്രമത്തില്‍; 5 സി എസ് ജയദേവ്, 36 ആര്‍ ശരണ്യ, 45 സഫ്‌ന നസ്‌റുദ്ദീന്‍, 47 ആര്‍ ഐശ്വര്യ, 55 അരുണ്‍ എസ് നായര്‍, 68 എസ് പ്രിയങ്ക, 71 ബി യശശ്വിനി, 89 നിഥിന്‍ കെ ബിജു. 92 എ വി ദേവി നന്ദന, 99 പി പി അര്‍ച്ചന

പ്രദീപ് സിങ് ഒന്നാം റാങ്ക് കരസ്ഥമാക്കി. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. www.upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സര്‍വീസ് ഗ്രൂപ്പ് എ, ബി എന്നവിടങ്ങളില്‍ നിയമിക്കും. 
 
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: ആദ്യ 100 റാങ്കുകളില്‍ 10 മലയാളികള്‍

Keywords: National, News, New Delhi, Examination, Result, Education, Civil services, UPSC Civil Services final result 2019 declared

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia