city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗര്‍ഭിണിയായ അവിവാഹിത മരിച്ചു; ദുരൂഹത

മംഗലാപുരം: (www.kasargodvartha.com 20.05.2014) അവിവാഹിത യുവതിയുടെ പെട്ടെന്നുള്ള മരണം ദുരൂഹത പരത്തി. ബെല്‍ത്തങ്ങാടി അരമ്പോടിയിലെ ഗുണവതി (25)യാണ് തിങ്കളാഴ്ച മരിച്ചത്. തിമ്മപ്പയുടെ മൂന്നു പെണ്‍മക്കളില്‍ മൂത്തവളായ ഗുമവതി കുഞ്ഞായിരിക്കുമ്പോള്‍ തന്നെ നാവൂര്‍ അല്ലിപ്പടെ പരനീരു അത്തലികെയിലെ അമ്മായിയുടെ വീട്ടില്‍ താമസിച്ചു ബീഡി തെറുക്കല്‍ ജോലി ചെയ്തു വരികയായിരുന്നു.

തിങ്കളാഴ്ച ഒരു സ്വയം സഹായ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഗുണവതി അവശയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ബെല്‍ത്തങ്ങാടിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഗര്‍ഭിണിയായ അവിവാഹിത മരിച്ചു; ദുരൂഹത

ഗുണവതി ഗര്‍ഭിണിയായിരുന്നുവെന്ന് ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിയെ കണ്ടെത്താനായില്ല. വിവാഹ വാഗ്ദാനം നല്‍കി ആരോ ഒരാള്‍ ഗുണവതിയുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്നും ഒടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ കാലുമാറിയതാകാമെന്നും പോലീസ് സംശയിക്കുന്നു.

ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയും വിഷവും അകത്തു ചെന്നാണ് ഗുണവതി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ബണ്ട്‌വാള്‍ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഗുമവതിയുടെ കൂട്ടുകാരികളില്‍ നിന്നു പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mangalore, Death, Obituary, Case, Hospital, National, Gunavathi, Unmarried woman's sudden death raises suspicion. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia