കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ അന്തരിച്ചു
Oct 8, 2020, 21:45 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 08.10.2020) ലോക്ജനശക്തി പാര്‍ട്ടി (എല്‍ ജെ പി) നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പസ്വാന് (74 ) അന്തിരിച്ചു
ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന പാസ്വാന് കഴിഞ്ഞയാഴ്ച്ച ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. മകന് ചിരാഗ് പാസ്വാനാണ് മരണവിവരം ട്വീറ്റിലൂടെ അറിയിച്ചത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാംവിലാസ് പസ്വാന്റെ വിയോഗം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനിന്ന പസ്വാൻ എൻ ഡി എയുടെ ഭാഗമാണ്. ബിഹാറിൽ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ് പസ്വാൻ. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു.
ജനതാ പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തിയത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാർഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനെ രാഷ്ട്രീയ രംഗത്ത് കരുത്തനായ നേതാവാക്കി വളർത്തിയത്.

Keywords: News, New Delhi, National, Treatment, Hospital, Death, Social-Media, Death, Union Minister Ram Vilas Paswan passes away