Medicines Price | കാന്‍സറിനും പ്രമേഹത്തിനുമെതിരെയുള്ളത് ഉള്‍പെടെ പല അവശ്യമരുന്നുകളുടെയും വില കുറയും; കേന്ദ്രസർകാർ പുറത്തിറക്കിയ പുതിയ പട്ടിക സാധാരണക്കാർക്ക് നേട്ടമാകും
Sep 13, 2022, 17:06 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) 2022 ലെ ദേശീയ മരുന്നുകളുടെ പട്ടിക പുറത്ത് വന്നതോടെ പല അവശ്യ മരുന്നുകളുടെയും വില കുറയും. പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പെടുത്തിയിട്ടുള്ളത്. 2015ല്‍ പ്രസിദ്ധീകരിച്ച പട്ടികയിലുള്ളതിനേക്കാള്‍ എട്ട് മരുന്നുകള്‍ കൂടി പുതിയതായി ഉള്‍പെടുത്തി. 2015ല്‍ 376 മരുന്നുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യയാണ് അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കിയത്.
അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂവെന്നതിനാല്‍ കോവിഡ് മരുന്നുകള്‍ പട്ടികയില്‍ ഇല്ല. കാന്‍സറിനെതിരായ നാല് മരുന്നുകള്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇതിന് പുറമേ വിവിധ ആന്റിബയോടികുകളും വാക്‌സീനുകളും പ്രമേഹത്തിനെതിരായ മരുന്നുകളും പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. അതിനാല്‍ ഇവയുടെ വില കുറയും.
അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പെടുത്തിയ മരുന്നുകള്‍ നാഷനല്‍ ഫാര്‍മസ്യൂടികല്‍ പ്രൈസിങ് അതോറിറ്റി നിശ്ചയിച്ച വിലപരിധിക്ക് താഴെയാണ് വില്‍ക്കുന്നത്. സാധാരണ മൂന്നു വര്‍ഷം കൂടുമ്പോഴാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പട്ടിക പ്രസിദ്ധീകരിക്കുക. കോവിഡ് കാരണമാണ് ഇത് നീണ്ടുപോയത്.
You Might Also Like: