city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര ബജറ്റ്: കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടി തുടരും; 2 വാക്സീന്‍ കൂടി വരും

ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2021) ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റായ 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. കര്‍ഷക സമരത്തിന് പിന്തുണയുമായി ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ആഗോള സമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചു നിന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗം. മുന്‍പ് ഒരിക്കലുമില്ലാത്ത സാഹചര്യങ്ങളിലാണ് ബജറ്റ് അവതരണമെന്ന് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. 

കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ട് വാക്‌സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികള്‍ തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപി വിതരണവും ഡിജിറ്റലായിട്ടാണ്.

കേന്ദ്ര ബജറ്റ്: കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടി തുടരും; 2 വാക്സീന്‍ കൂടി വരും

ആരോഗ്യമേഖലയ്ക്ക് വിഹിതം  കൂട്ടിയതായും ധനമന്ത്രി. പ്രാഥമിക തലം മുതല്‍ രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങള്‍ മെച്ചപ്പെടുത്താന്‍ ആറു വര്‍ഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി. ദേശീയ ആരോഗ്യ ദൗത്യത്തിനു പുറമേയാണിത്. വായു മലിനീകരണം ചെറുക്കാന്‍ 42 നഗര കേന്ദ്രങ്ങള്‍ക്കായി 2,217 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: News, National, India, New Delhi, Budget, UnionBudget2021, Minister, Farmer, Protest, Business, Health, Union Budget 2021: Finance Minister Nirmala Sitharaman says India has won the Covid struggle; The process of doubling the income of farmers will continue

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia