മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നുവീണ് അപകടം; 14 പേര്‍ക്ക് പരിക്ക്
മുംബൈ: (www.kasargodvartha.com 17.09.2021) മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്. ബാന്ദ്ര കുര്‍ള കോംപ്ലക്സിനു സമീപം നിര്‍മാണത്തിലിരുന്ന മേല്‍പാലമാണ് തകര്‍ന്നുവീണത്. പരിക്കേറ്റവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്.
വെള്ളിയാഴ്ച പുലര്‍ചെ 4.40 മണിയോടെയായിരുന്നു അപകടം. പൊലിസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി മഞ്ജുനാഥ് സിങ് അറിയിച്ചു. ബികെസി മെയിന്‍ റോഡില്‍ നിന്ന് സാന്താ ക്രൂസ്-ചെമ്പൂര്‍ ലിങ്ക് റോഡിനെ ബന്ധിപ്പിക്കുന്നതായിരുന്നു മേല്‍പാലം.
Keywords: Mumbai, News, National, Top-Headlines, Injured, Building, Police, Under-construction flyover collapses in Mumbai; 14 injured