യുജിസി നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 02.02.2021) യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതകള്‍ക്കാണ് പരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് പരീക്ഷ ഉള്ളത്. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്. 200 മാര്‍ക്കിന്റേതാണ് രണ്ടാമത്തെ പേപ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.nic.in
Keywords: New Delhi, news, National, Examination, Education, Top-Headlines, UGC announces NET exam date