city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Viral | 'അവിശ്വസനീയ ഇന്ത്യ, എവിടെയെങ്കിലും പച്ചപ്പുള്ള റെയിൽ പാതയുണ്ടോ?' ഉഡുപ്പി - ബെംഗ്ളുറു റെയിൽ പാതയുടെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ച് നോർവേ അംബാസഡർ; വീഡിയോ വൈറൽ

ബെംഗ്ളുറു: (www.kasargodvartha.com) പച്ചപ്പ് നിറഞ്ഞ കാടുകളും മലനിരകളുമുള്ള രാജ്യത്തെ ഏറ്റവും മനോഹരമായ റെയിൽവേ പാതകളിലൊന്നാണ് ഉഡുപ്പിയ്ക്കും ബെംഗ്ളൂരിനും ഇടയിലുള്ള റെയിൽവേ ലൈൻ. ഈ സൗന്ദര്യത്തിന്റെ ആകാശക്കാഴ്ച ഏവരെയും അമ്പരപ്പിക്കുന്നതാണ്.
             
Viral | 'അവിശ്വസനീയ ഇന്ത്യ, എവിടെയെങ്കിലും പച്ചപ്പുള്ള റെയിൽ പാതയുണ്ടോ?' ഉഡുപ്പി - ബെംഗ്ളുറു റെയിൽ പാതയുടെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ച് നോർവേ അംബാസഡർ; വീഡിയോ വൈറൽ

അതിനിടെ ഇന്ത്യയിലെ നോർവേ അംബാസഡർ എറിക് സോൾഹൈം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ബെംഗ്ളുറു-ഉഡുപ്പി റെയിൽ പാതയുടെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ച് അത്ഭുതം കൂറി. 'അവിശ്വസനീയമായ ഇന്ത്യ, എവിടെയെങ്കിലും പച്ചപ്പുള്ള റെയിൽ പാതയുണ്ടോ? ബെംഗ്ളുറു-ഉഡുപ്പി റെയിൽവേ റൂട്ടിൽ സക്ലേഷ്പൂർ മുതൽ കുക്കെ സുബ്രഹ്മണ്യ വരെയാണ് ഇത്', അദ്ദേഹം വീഡിയോ പങ്കിട്ട് കുറിച്ചു.

വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ. ഇതിനകം 88,000 ത്തിലധികം പേർ കണ്ടുകഴിഞ്ഞു. 600-ലധികം ഉപയോക്താക്കൾ വീഡിയോ പങ്കിടുകയും 4,200-ലധികം പേർ ലൈക്ക് ചെയ്യുകയും ചെയ്തു. എല്ലാവരും വീഡിയോ കാണണമെന്നും ഈ റെയിൽവേ റൂട്ടിൽ തുരങ്കങ്ങളും അഗാധമായ മലയിടുക്കുകളും നദികളും ഉണ്ടെന്നും ഒരു ഉപയോക്താവ് എഴുതി.

Keywords: Udupi-Bengaluru railway line scenic view lauded by Norway high commissioner, National, News, Karnataka, Top-Headlines, Latest-News, Viral-Video, Udupi, Railway.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia