city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NQAS certification | ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അഭിമാന നേട്ടം; വീണ്ടും ദേശീയ ആരോഗ്യ വകുപ്പിൻ്റെ ഗുണനിലവാര അംഗീകാരം

കാസർകോട്: (www.kasargodvartha.com) ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേർഡ് (NQAS) അംഗീകാരം വീണ്ടും ലഭിച്ചു. 90 ശതമാനം മാർക് നേടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം സ്വന്തമാക്കിയത്. സെര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപോര്‍ടീവ് സെര്‍വീസസ്, ക്ലിനികല്‍ സെര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനജ്‌മെന്റ്, ഔട് കം എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക് പോയിന്റുകള്‍ വിലയിരുത്തിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വർഷവും ഉദുമ നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് ബഹുമതി കരസ്ഥമാക്കിയിരുന്നു.

   
NQAS certification | ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അഭിമാന നേട്ടം; വീണ്ടും ദേശീയ ആരോഗ്യ വകുപ്പിൻ്റെ ഗുണനിലവാര അംഗീകാരം



ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍കാര്‍ എന്‍ക്യൂഎസ് അംഗീകാരം നല്‍കുന്നത്. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്സികള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതം വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇത് സഹായകരമാണ്. വീണ്ടും ദേശീയ അംഗീകാരം നേടി മികച്ച ആതുരാലയങ്ങളുടെ കൂട്ടത്തിൽ ഇടം നേടാനായതിൽ അഭിമാനമുണ്ടെന്ന് മെഡികൽ ഓഫീസർ ഡോ. മുഹമ്മദ് കളനാട് കാസർകോട് വാർത്തയോട് പറഞ്ഞു.
  
NQAS certification | ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അഭിമാന നേട്ടം; വീണ്ടും ദേശീയ ആരോഗ്യ വകുപ്പിൻ്റെ ഗുണനിലവാര അംഗീകാരം

ഈ വർഷമാദ്യം സംസ്ഥാന സർകാരിന്റെ കായകൽപ് അവാർഡും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം കരസ്ഥമാക്കിയിരുന്നു. കൂടാതെ കേരള അക്രഡിറ്റ് സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ അവാർഡും ലഭിച്ചിരുന്നു. ഉദുമ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മികച്ച സേവനങ്ങളും മാതൃക പ്രവർത്തനങ്ങളും ഇതിനകം തന്നെ ജനങ്ങളുടെ കയ്യടി നേടിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും പാലിയേറ്റീവ് ഒ പിയും ബുധനാഴ്ച കുത്തിവെപ്പ് ഒ പി യും ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രായമുള്ളവർക്കുള്ള ഒപിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മാസത്തിൽ ആദ്യ വ്യാഴാഴ്ച സൈക്രാടിക് ടീം വന്ന് മാനസിക പ്രശ്നങ്ങളുള്ളവരെ പരിശോധിച്ച് ചികിത്സ നടത്തുന്നു. കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിൽ എട്ട് സബ് സെൻ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഉദുമയ്ക്ക് പുറമെ പൂടംകല്ല് താലൂക് ആശുപത്രിക്കും എന്‍ക്യൂഎസ് ബഹുമതി ലഭിച്ചിട്ടുണ്ട്.
  
NQAS certification | ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അഭിമാന നേട്ടം; വീണ്ടും ദേശീയ ആരോഗ്യ വകുപ്പിൻ്റെ ഗുണനിലവാര അംഗീകാരം

Keywords:  Kasaragod, Kerala, News, Top-Headlines, Uduma, Health, National, Treatment, Hospital, Uduma PHC gets NQAS certification. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia