ഉദുമ സ്വദേശിക്ക് ബംഗളൂരു വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് മാറി നല്കി
Jan 30, 2015, 12:33 IST
ബംഗളൂരു: (www.kasargodvartha.com 30/01/2015) വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഉദുമ സ്വദേശിയായ യുവാവിന് അധികൃതര്‍ നല്‍കിയത് മറ്റൊരാളുടെ പാസ്പോര്‍ട്ട്. ഉദുമയിലെ സത്താറിനാണ് ബംഗളൂരു വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് മാറി നല്‍കിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്വേയ്സില് എത്തിയ സത്താറിനെയും മറ്റ് രണ്ട് പേരെയും വീണ്ടും പരിശോധിക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. മൂന്ന് പേരുടെയും പാസ്പോര്ട്ടുകള് പിടിച്ചുവെക്കുകയും ചെയ്തു. മറ്റു രണ്ടുപേരെയും കൂടുതല്‍ പരിശോധന നടത്തി ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചു. ഇതിന് ശേഷം ഏറെ വൈകിയാണ് സത്താറിനെ പരിശോധിച്ചത്. എന്നാല്‍ സത്താറിന്റെ പാസ്പോര്‍ട്ടായിരുന്നു നേരത്തെ വിട്ടയച്ച ഒരാള്‍ക്ക് നല്‍കിയത്.
പരിശോധന കഴിഞ്ഞ് പാസ്പോര്‍ട്ട് തിരിച്ചു നല്‍കിയപ്പോഴാണ് മാറിയ കാര്യം സത്താര്‍ തിരിച്ചറിഞ്ഞത്. ബംഗളൂരു സ്വദേശിയായ മുസ്തഫ എന്നയാളുടെ പാസ്പോര്‍ട്ടാണ് സത്താറിന് നല്‍കിയത്. സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ കൈയ്യൊഴിയുകയായിരുന്നുവത്രെ.
മുസ്തഫയുടെ പാസ്പോര്‍ട്ടിലുള്ള വിവരം വെച്ച് അയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സത്താര്‍. വിസിറ്റിംഗ് വിസയില്‍ ഒരു മാസം മുമ്പ് അബുദാബിയിലെത്തിയ അബ്ദുല്‍ സത്താര്‍ പുതിയ വിസയില്‍ തിരിച്ചു പോകാനായാണ് നാട്ടിലെത്തിയത്. എന്നാല്‍ പാസ്പോര്‍ട്ട് കാണാതായതോടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Passport, Airport, Udma, Youth, Kasaragod, Kerala, National, Abdul Sathar.