city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

U T Khader | കര്‍ണാടക ബുധനാഴ്ച വിധിയെഴുതും; 5-ാമതും വിജയക്കൊടി പാറിക്കാന്‍ യുടി ഖാദര്‍; നല്‍കിയ വാഗ്ദാനങ്ങള്‍ 6 മാസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ്

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചു. ബുധനാഴ്ച സംസ്ഥാനത്ത് ഒറ്റഘട്ടമായി വോടെടുപ്പ് നടക്കും. ദക്ഷിണ കന്നഡ ജില്ലയിലെ മംഗ്‌ളുറു മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ യുടി ഖാദര്‍ അഞ്ചാം വിജയം തേടുകയാണ്. കൊട്ടിക്കലാശത്തിന്റെ ആവേശത്തിനിടയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് യുടി ഖാദര്‍ പങ്കുവെക്കുന്നത്.
           
U T Khader | കര്‍ണാടക ബുധനാഴ്ച വിധിയെഴുതും; 5-ാമതും വിജയക്കൊടി പാറിക്കാന്‍ യുടി ഖാദര്‍; നല്‍കിയ വാഗ്ദാനങ്ങള്‍ 6 മാസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ്

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ഒരു മാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് യുടി ഖാദര്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് ജില്ലാ കമിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ആറ് മാസത്തിനകം വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനായില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   
U T Khader | കര്‍ണാടക ബുധനാഴ്ച വിധിയെഴുതും; 5-ാമതും വിജയക്കൊടി പാറിക്കാന്‍ യുടി ഖാദര്‍; നല്‍കിയ വാഗ്ദാനങ്ങള്‍ 6 മാസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ്

കുടുംബപരമായി കാസര്‍കോട്ട് വേരുകളുള്ള യുടി ഖാദര്‍ കേരളത്തിലും സുപരിചിതനാണ്. പിതാവ് യു ടി ഫരീദിന്റെ വഴിയെ രാഷ്ട്രീയ രംഗത്തെത്തി മിന്നുന്ന പ്രവര്‍ത്തനം കാഴ്ച വെച്ച ഖാദര്‍, പിന്നീട് എം എല്‍ എയും മന്ത്രിയുമായി തിളങ്ങി. നിലവില്‍ കോണ്‍ഗ്രസ് നിയസഭാ കക്ഷി ഉപനേതാവ് കൂടിയാണ്. കഴിഞ്ഞ തവണ ദക്ഷിണ കന്നഡ ജില്ലയില്‍ കോണ്‍ഗ്രസിന് ജയിക്കാനായത് ഒരു മണ്ഡലത്തില്‍ മാത്രമായിരുന്നു. ഏഴിടത്തും ബിജെപി കരുത്തുകാട്ടിയപ്പോള്‍ മംഗ്‌ളുറു മണ്ഡലത്തില്‍ വിജയിച്ച യുടി ഖാദര്‍ കോണ്‍ഗ്രസിന്റെ മാനം കാത്തു.
      
U T Khader | കര്‍ണാടക ബുധനാഴ്ച വിധിയെഴുതും; 5-ാമതും വിജയക്കൊടി പാറിക്കാന്‍ യുടി ഖാദര്‍; നല്‍കിയ വാഗ്ദാനങ്ങള്‍ 6 മാസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ്

1957 മുതല്‍ 2008 വരെ ഇന്നത്തെ മംഗ്‌ളുറു മണ്ഡലം ഉള്ളാള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1957 മുതല്‍ മണ്ഡലം കോണ്‍ഗ്രസിന്റെ കോട്ടയാണ്. ഈ കാലയളവില്‍ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 12 തവണയും പാര്‍ടി വിജയിച്ചു. പിതാവിന്റെ മരണശേഷം 2007 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് കൊണ്ടാണ് ഖാദര്‍ വിജയ യാത്രയ്ക്ക് തുടക്കം കുറിച്ചത്. 2018ല്‍ 19,109 വോടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്, ജെഡിഎസ് ഭരണകാലത്ത് ഖാദര്‍ ആരോഗ്യ-കുടുംബക്ഷേമം, ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
  
U T Khader | കര്‍ണാടക ബുധനാഴ്ച വിധിയെഴുതും; 5-ാമതും വിജയക്കൊടി പാറിക്കാന്‍ യുടി ഖാദര്‍; നല്‍കിയ വാഗ്ദാനങ്ങള്‍ 6 മാസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ്

കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമായിരുന്നുവെങ്കില്‍ ഇത്തവണ എസ്ഡിപിഐ കൂടി ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. പൊതുവെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള യുടി ഖാദര്‍ എല്ലാ മതസ്ഥരുമായും നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും മണ്ഡലത്തില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തങ്ങളും ചൂണ്ടിക്കാട്ടുന്ന യുടി ഖാദര്‍ ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ്.
  
U T Khader | കര്‍ണാടക ബുധനാഴ്ച വിധിയെഴുതും; 5-ാമതും വിജയക്കൊടി പാറിക്കാന്‍ യുടി ഖാദര്‍; നല്‍കിയ വാഗ്ദാനങ്ങള്‍ 6 മാസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ്

Keywords: Mangalore News, Malayalam News, Karnataka Election News, Congress, U T Khader, Karnataka Politics, U T Khader eyes fifth term to retain Mangalore seat.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia