Drowned | പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു
സുള്ള്യ: (www.kasargodvartha.com) പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പുത്തൂർ അരിയട്ക സ്വദേശി ദേർള നാരായണ പാട്ടാളിയുടെ മകൻ ജിതേഷ് (19), പടുവന്നൂർ അമ്പാട്ടെമൂലയിലെ കൃഷ്ണ നായികിന്റെ മകൻ പ്രവീൺ (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ദൊഡ്ടേരിക്ക് സമീപം പയസ്വിനി പുഴയിലാണ് സംഭവം നടന്നത്.
ജിതേഷിനും പ്രവീണിനും പുറമെ സന്തോഷ് അമ്പാട്ടെമൂല, സത്യാനന്ദ ചന്തു കുഡ്‌ലു, യുവരാജ അമ്പാട്ടെമൂല, നിതീഷ് ബല്ലിക്കാന എന്നിവരടക്കം ആറ് യുവാക്കളാണ് കുളിക്കാനായി എത്തിയത്. ഓടബായിയിലെ തൂക്കുപാലത്തിന് സമീപത്തെ ബന്ധുവിന്റെ വീട്ടിലെത്തിയ ഇവർ പിന്നീട് പയസ്വിനി പുഴയിൽ കുളിക്കാൻ പോയതായിരുന്നു.
ആദ്യം ഒരാൾ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമനും മുങ്ങിമരിച്ചത്. യുവാക്കളുടെ മൃതദേഹങ്ങൾ പ്രദേശവാസികളാണ് കരയ്‌ക്കെത്തിച്ചത്. യുവാക്കളെല്ലാം പുല്ല് നീക്കം ചെയ്യുന്ന തൊഴിലാളികളാണ്. സുള്ള്യ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
Keywords: news,National,India,Sullia,Top-Headlines,Latest-News,Youth, died,Obituary,Drown,case, Two youths drown in Payaswini river