ലഹരിമരുന്ന് വാങ്ങുന്നതിനിടയില്‍ സീരിയല്‍ നടി അറസ്റ്റില്‍
Oct 26, 2020, 08:16 IST
മുംബൈ: (www.kasargodvartha.com 26.10.2020) ലഹരിമരുന്ന് വാങ്ങുന്നതിനിടയില്‍ ടിവി സീരിയല്‍ നടി അറസ്റ്റില്‍. ടിവി സീരിയല്‍ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ അറസ്റ്റിലായത്. ഇവരെ കില കോടതിയില്‍ ഹാജരാക്കുമെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചു. വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപറേഷനിലാണ് നടിയുള്‍പ്പെടെ അഞ്ചു പേരെ പിടികൂടിയത്.
സാവ്ധാന് ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ പ്രശ്സ്തയായ താരമാണ് പ്രീതിക. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ലഹരിമരുന്ന് മാഫിയയ്ക്കെതിരായ ഓപറേഷന്റെ തുടര്‍ച്ചയായാണു പുതിയ അന്വേഷണം. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുള്ള ബന്ധങ്ങളും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അന്വേഷിക്കുന്നുണ്ട്.