city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Elections | ത്രിപുര നിലനിര്‍ത്താനും മേഘാലയിലും നാഗാലാന്‍ഡിലും മുന്നേറാനും ബിജെപി; മൂന്നിടത്തും കരുത്ത് കാട്ടാന്‍ കോണ്‍ഗ്രസ്; പ്രതീക്ഷയോടെ ഇടതും പ്രാദേശിക പാര്‍ട്ടികളും

ന്യൂഡെല്‍ഹി: (www.kasargodvartha.com) ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. ത്രിപുരയില്‍ ഫെബ്രുവരി 16നും നാഗാലാന്‍ഡ്-മേഘാലയയില്‍ ഫെബ്രുവരി 27നും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മൂന്ന് സംസ്ഥാനങ്ങള്‍ക്കും 60 അംഗ അസംബ്ലികളുണ്ട്. നിലവില്‍ ത്രിപുരയില്‍ ബിജെപി സര്‍ക്കാരാണ്. നാഗാലാന്‍ഡില്‍ എന്‍ഡിപിപിയുടെ നെഫിയു റിയോയാണ് മുഖ്യമന്ത്രി. മേഘാലയയില്‍ എന്‍പിപിയുടെ കോണ്‍റാഡ് സാങ്മയാണ് അധികാരത്തിലുള്ളത്. രണ്ട് സംസ്ഥാനങ്ങളിലും ഭരണകക്ഷിയുടെ ഭാഗമാണ് ബിജെപി. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ മൂന്ന് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സമവാക്യങ്ങള്‍ അതിവേഗം മാറാന്‍ തുടങ്ങിയിട്ടുണ്ട്.
                      
Elections | ത്രിപുര നിലനിര്‍ത്താനും മേഘാലയിലും നാഗാലാന്‍ഡിലും മുന്നേറാനും ബിജെപി; മൂന്നിടത്തും കരുത്ത് കാട്ടാന്‍ കോണ്‍ഗ്രസ്; പ്രതീക്ഷയോടെ ഇടതും പ്രാദേശിക പാര്‍ട്ടികളും

ത്രിപുര:

2018 ലെ തിരഞ്ഞെടുപ്പില്‍, ബിജെപി ഇവിടെ ചരിത്രപരമായ വിജയം രേഖപ്പെടുത്തി. 25 വര്‍ഷമായി ഭരിച്ചിരുന്ന ഇടത് പക്ഷത്തെ ബിജെപി പുറത്താക്കി. ഈ വിജയത്തിലെ നായകനായ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കി. എന്നാല്‍, 2022ല്‍ ദേബിന് പകരം മാണിക് സാഹയ്ക്ക് ബിജെപി സംസ്ഥാനത്തിന്റെ ചുമതല കൈമാറി. ഇനി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ബാധ്യത സാഹയ്ക്കാണ്.

എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം തുടരുകയാണ്. ഒരു വശത്ത്, 2018 ല്‍ വിജയിച്ച ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റി, മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കി, നിരവധി നേതാക്കള്‍ പാര്‍ട്ടിയുമായി പിരിഞ്ഞു. ബിജെപി നേതാവ് ഹുങ്ഷ കുമാര്‍ ത്രിപുര ഈ വര്‍ഷം ഓഗസ്റ്റില്‍ 6,000 ഗോത്ര അനുയായികള്‍ക്കൊപ്പം ടിപ്ര മോതയില്‍ ചേര്‍ന്നു. എക്കാലവും കടുത്ത എതിരാളികളായിരുന്ന കോണ്‍ഗ്രസും സിപിഎമ്മും ഇത്തവണ കൈകോര്‍ത്താണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

മേഘാലയ:

2018ല്‍ സംസ്ഥാനത്ത് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) ബിജെപിയും സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കിലും അധികാരത്തിലേറാനായില്ല. ഭരിക്കുന്ന എന്‍പിപിയും ബിജെപിയും തമ്മിലുള്ള വിള്ളലുകള്‍ ദൃശ്യമാണ്. അടുത്തിടെ രണ്ട് എംഎല്‍എമാര്‍ എന്‍പിപിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2018ലെ പോലെ ഇത്തവണയും ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുന്നു.

നാഗാലാന്‍ഡ്:

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ (എന്‍പിഎഫ്) ഭിന്നതയുണ്ടായി. വിമതര്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി) രൂപീകരിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ നെയ്ഫിയു റിയോ വിമത ഗ്രൂപ്പിനൊപ്പം നിന്നു. ബിജെപിയും എന്‍ഡിപിപിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്‍ഡിപിപി 17 സീറ്റും ബിജെപി 12 സീറ്റും നേടി സഖ്യം അധികാരത്തിലെത്തി, നെഫിയു റിയോ മുഖ്യമന്ത്രിയായി.

നെയ്ഫിയു റിയോ മുഖ്യമന്ത്രിയായ ശേഷം 27 സീറ്റുകള്‍ നേടിയ എന്‍പിഎഫിന്റെ ഭൂരിഭാഗം എംഎല്‍എമാരും എന്‍ഡിപിപിയില്‍ ചേര്‍ന്നു. ഇതോടെ എന്‍ഡിപിപി എംഎല്‍എമാരുടെ എണ്ണം 42 ആയി. അതേസമയം എന്‍പിഎഫിന്റെ നാല് എംഎല്‍എമാര്‍ മാത്രമാണ് അവശേഷിക്കുന്നത്. പിന്നീട് എന്‍പിഎഫും ഭരണസഖ്യത്തിന് പിന്തുണ നല്‍കി. നിലവില്‍ നിയമസഭയിലെ 60 എംഎല്‍എമാരും ഭരണകക്ഷിയിലാണ്.

Keywords:  Latest-News, National, Top-Headlines, New Delhi, Assembly Election, Election, Tripura-Meghalaya-Nagaland-Election, Political-News, Politics, Congress, BJP, Tripura to vote on Feb 16, Nagaland and Meghalaya on Feb 27.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia