മധ്യപ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റും പരിശീലകനും മരിച്ചു
Apr 27, 2017, 07:22 IST
മധ്യപ്രദേശ്: (www.kasargodvartha.com 27.04.2017) മധ്യപ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. ദല്‍ഹി സ്വദേശിയായ ഹിമാന്‍ഷി കല്യാന്(24), പരിശീലകന് എയര്‍ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥന് രഞ്ജന്‍ ഗുപ്ത(44) എന്നിവരാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ ഗോണ്ടിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏവിയേഷന്‍ ട്രെയിനിംഗ് ആന്‍ഡ് മാനേജ്മെന്റിന്റെ പരിശീലന വിമാനമാണ് തകര്‍ന്നത്. പരിശീലനത്തിനിടെ മഹാരാഷ്ട്രയിലെ ബിര്‍സി വിമാനത്താവളത്തില്‍ നിന്നുയര്‍ന്ന് വിമാനം മധ്യപ്രദേശിലെ ബാലാഘട്ടിലെത്തിയപ്പോള് തകര്‍ന്ന് വീഴുകയായിരുന്നു.
പരിശീലനം നടത്തുമ്പോഴുണ്ടായ പിഴവാണോ അതോ മറ്റ് തകരാറുകളാണോ അപകട കാരണമെന്ന് അന്വേഷിച്ച് വരുന്നു. അതേ സമയം വിമാനത്തിന്റെ യാത്രയില്‍ ചില കുഴപ്പങ്ങള്‍ തോന്നിയിരുന്നതായും ഒരു പുഴക്കരയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ തകരുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Trainer Plane crash kills ex- IAF pilot, trainee in Maharashtra
Image Courtesy: HindustanTimes
Keywords: Death, Training, River, Obituary, Plane, Crashed, Eye Witness, Training, Maharashtra, Madhyapradesh, Reason, Piolet.