Train Ticket Booking | ട്രെയിന്‍ ടികറ്റ് ബുകിങ് എണ്ണം ഇരട്ടിയാക്കിയതായി റെയില്‍വേ
Jun 7, 2022, 07:12 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ട്രെയിന്‍ ടികറ്റ് ബുകിങ് എണ്ണം ഇരട്ടിയാക്കിയതായി റെയില്‍വേ. ആധാറുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി ടികറ്റ് ബുകിങ് അകൗണ്ടിലൂടെ പ്രതിമാസം ബുക് ചെയ്യാവുന്ന റെയില്‍വേ ടികറ്റുകളുടെ എണ്ണം 24 ആക്കി.
ഇതുവരെ 12 ടികറ്റാണ് ബുക് ചെയ്യാന്‍ സാധിച്ചിരുന്നത്. അതേസമയം ആധാര്‍ ബന്ധിതമല്ലാത്ത അകൗണ്ടിലൂടെ പ്രതിമാസം ബുക് ചെയ്യാവുന്ന ടികറ്റുകളുടെ എണ്ണം ആറില്‍ നിന്ന് 12 ആയി വര്‍ധിപ്പിച്ചതായും റെയില്‍വേ അറിയിച്ചു.
Keywords: New Delhi, news, National, Top-Headlines, Train, Railway, Train ticket bookings doubled.