തകര വ്യാപാരിയുടെ കൊല: ഭാര്യ ഉള്‍പെടെ 3പേര്‍ അറസ്റ്റില്‍
Jun 28, 2013, 11:31 IST
മംഗലാപുരം: സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തകര വ്യാപാരി കുദ്രോളിയിലെ അബ്ദുല്‍ റഷീദിന്റെ കൊലയുമായി ബന്ധപ്പെട്ട് ഭാര്യയെയും രണ്ട് സഹായികളെയും പണമ്പൂര്‍ എസ്.ഐ ഭാരതിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. റഷീദിന്റെ ഭാര്യ നസീമ (36), സഹായികളായ മുഹമ്മദ് ഇമ്രാന്‍, നസീമയുടെ ഇളയ സഹോദരിയുടെ ഭര്‍ത്താവ് സലീം (38) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് രണ്ട് പ്രതികളായ അബ്ദുല്ല എന്ന കാലിയ, മുക്രി സിദ്ദിഖ് എന്നിവര്‍ പോലീസിന് പിടി കൊടുക്കാതെ രക്ഷപ്പെട്ടു.
ജൂണ്‍ 21 ന് തണ്ണീര്‍ബാവി കടപ്പുറത്താണ് അബ്ദുല്‍ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. കടലില്‍ ചാടി ആത്മഹത്യ ചെയ്തതായിരുന്നുവെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ റഷീദിന്റെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തുകയും മരണം കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിക്കുകയും ചെയ്തു.
പണമ്പൂര്‍ എസ്.ഐ ഭാരതി റഷീദിന്റെ വീട്ടില്‍ പരിശോധന നടത്തി, ഭാര്യ നസീമയെയും മറ്റു മൂന്നു പേരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലയുടെ ചുരുളഴിഞ്ഞത്. നസീമയ്ക്ക് ഒരാളുമായുള്ള അവിഹിത ബന്ധത്തെ റഷീദ് ചോദ്യം ചെയ്യുകയും അതിനെ തുടര്‍ന്ന് വീട്ടില്‍ നിരന്തരം വഴക്കുണ്ടാവുകയും പതിവായിരുന്നു. ഇതാണ് റഷീദിന്റെ കൊലയിലേക്ക് നയിച്ചത്. നസീമ രണ്ട് വാടക കൊലയാൡളെ ഏര്‍പാടാക്കിയതായും അവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
20 ന് പുലര്‍ചെ 1.30 മണിയോടെയാണ് റഷീദിനെ കിടപ്പുമുറിയില്‍ വെച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലയ്ക്കുപയോഗിച്ച ദണ്ഡ് പോലീസ് കണ്ടെടുത്തു. റഷീദ് കൊല ചെയ്യപ്പെട്ട രാത്രി നസീമ അയാള്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി രണ്ട് ഉറക്ക ഗുളികകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് റഷീദ് ഉറങ്ങിക്കിടക്കുന്നതിനിടെ കൊലയാളികള്‍ വീട്ടിലെത്തുകയും നസീമ വാതില്‍ തുറന്ന് അവര്‍ക്ക് റഷീദിനെ കൊല്ലാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയുമായിരുന്നു.
ഭാര്യയുടെ സ്വഭാവദൂഷ്യം മാറ്റിയെടുക്കാനായി ഭാര്യയെയും കൂട്ടി ഉംറയ്ക്ക് പോകാന്‍ റഷീദ് തീരുമാനിച്ചിരുന്നു. അതിനുള്ള രേഖകള്‍ ശരിയാക്കുകയും ചെയ്തിരുന്നു. ജൂണ്‍ 25 ന് യാത്ര പുറപ്പെടേണ്ടതായിരുന്നു. കൊലപാതകത്തിന് ശേഷം നസീമ വീട് മുഴുവന്‍ കഴുകി വൃത്തിയാക്കിയിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കിടപ്പു മുറിയില്‍ കൊലയാളിയുടെ വിരലടയാളവും റഷീദിന്റെ തലയ്ക്ക് അടിയേറ്റപ്പോള്‍ ബെഡ്ഷീറ്റില്‍ വീണ രക്തക്കറയും കണ്ടെത്തിയിരുന്നു.
കൊലയാളി സംഘത്തിലെ അബ്ദുല്ല എന്ന കാലിയ കുപ്രസിദ്ധ കുറ്റവാളിയാണ്. നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. മഞ്ചേശ്വരത്ത് ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലും കാലിയ പ്രതിയാണ്.
Keywords: Murder, Accuse, Arrest, Police, Murder, Accuse, arrest, Police, Mangalore, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.