Railway Free Services | നിങ്ങൾക്കറിയാമോ? ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി ഈ സൗകര്യങ്ങൾ യാത്രക്കാർക്ക് സൗജന്യമായി ലഭിക്കും; അറിയാം കൂടുതൽ
Sep 2, 2022, 11:19 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഇൻഡ്യയിലെ വലിയ വിഭാഗം ആളുകളും യാത്രയ്ക്കായി ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ സമയത്തിൽ കൂടുതൽ ദൂരം താണ്ടാം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിനു പിന്നിൽ. എന്നാൽ ഇൻഡ്യൻ ട്രെയിനിൽ നിങ്ങൾക്ക് സൗജന്യമായി ചില സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?. അത്തരം സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മരുന്ന്
വെയിറ്റിംഗ് റൂമിൽ വിശ്രമിക്കാം
എന്തെങ്കിലും കാരണത്താൽ ട്രെയിൻ വൈകിയാൽ നിങ്ങൾക്ക് വെയിറ്റിംഗ് റൂമിൽ പോയി വിശ്രമിക്കാം. ഈ സൗകര്യം തീർത്തും സൗജന്യമായാണ് റെയിൽവേ യാത്രക്കാർക്ക് നൽകുന്നത്. ഇതിന് നിങ്ങൾക്ക് സാധുവായ ടികറ്റ് ഉണ്ടെങ്കിൽ മാത്രം മതി. എസി ടികറ്റിൽ എസി വെയിറ്റിംഗ് റൂമിലും സ്ലിപർ ടികറ്റിൽ നോൺ എസി വെയിറ്റിംഗ് റൂമിലും ഇരിക്കാം.
വൈഫൈ
നിങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ വൈഫൈ ഉപയോഗിക്കാനും കഴിയും. നിങ്ങൾ ഇതിന് പണം നൽകേണ്ടതില്ല, കാരണം റെയിൽവേ ഈ സൗകര്യം അതിന്റെ യാത്രക്കാർക്ക് സൗജന്യമായി നൽകുന്നു. മിക്ക സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ലഭ്യമാണ്.
അതേസമയം റെയിൽവേ സ്റ്റേഷനിലെ ക്ലോക് റൂം സൗകര്യവും യാത്രക്കാർക്ക് തികച്ചും സൗജന്യമായി ലഭിക്കുമെന്ന് അമർഉജാല റിപോർട് ചെയുന്നു. എന്നാൽ നിശ്ചിത തുക നിരക്ക് ഈടാക്കുന്നതായി മറ്റുചില റിപോർട്ടുകൾ വ്യക്തമാക്കുന്നു. നിങ്ങളുടെ ലഗേജ് സൂക്ഷിക്കാനുള്ള വലിയൊരു സൗകര്യമാണ് ക്ലോക് റൂം.
മരുന്ന്
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരന്റെ ആരോഗ്യം മോശമായാല്‍, അയാള്‍ക്ക് റെയില്‍വേ, മരുന്ന് നല്‍കും. ഇതിനായി ടിടിഇയോട് മരുന്ന് ചോദിക്കണം. അദ്ദേഹത്തിന് അത് നല്‍കാനുള്ള ഉത്തരവാദിത്തമുണ്ട്.
എന്തെങ്കിലും കാരണത്താൽ ട്രെയിൻ വൈകിയാൽ നിങ്ങൾക്ക് വെയിറ്റിംഗ് റൂമിൽ പോയി വിശ്രമിക്കാം. ഈ സൗകര്യം തീർത്തും സൗജന്യമായാണ് റെയിൽവേ യാത്രക്കാർക്ക് നൽകുന്നത്. ഇതിന് നിങ്ങൾക്ക് സാധുവായ ടികറ്റ് ഉണ്ടെങ്കിൽ മാത്രം മതി. എസി ടികറ്റിൽ എസി വെയിറ്റിംഗ് റൂമിലും സ്ലിപർ ടികറ്റിൽ നോൺ എസി വെയിറ്റിംഗ് റൂമിലും ഇരിക്കാം.
വൈഫൈ
നിങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ വൈഫൈ ഉപയോഗിക്കാനും കഴിയും. നിങ്ങൾ ഇതിന് പണം നൽകേണ്ടതില്ല, കാരണം റെയിൽവേ ഈ സൗകര്യം അതിന്റെ യാത്രക്കാർക്ക് സൗജന്യമായി നൽകുന്നു. മിക്ക സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ലഭ്യമാണ്.
അതേസമയം റെയിൽവേ സ്റ്റേഷനിലെ ക്ലോക് റൂം സൗകര്യവും യാത്രക്കാർക്ക് തികച്ചും സൗജന്യമായി ലഭിക്കുമെന്ന് അമർഉജാല റിപോർട് ചെയുന്നു. എന്നാൽ നിശ്ചിത തുക നിരക്ക് ഈടാക്കുന്നതായി മറ്റുചില റിപോർട്ടുകൾ വ്യക്തമാക്കുന്നു. നിങ്ങളുടെ ലഗേജ് സൂക്ഷിക്കാനുള്ള വലിയൊരു സൗകര്യമാണ് ക്ലോക് റൂം.
ALSO READ:
Keywords: Top 4 Free Services By Indian Railways To Passengers, National, News, Top-Headlines, New Delhi, Railway, Passenger, Train, Indian railway, Service.