city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി നിലപാടിന് തിരിച്ചടി; ടിപ്പു സുല്‍ത്താന്‍ വീരമൃത്യു വരിച്ച വ്യക്തിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ബംഗളൂരു: (www.kasargodvartha.com 25.10.2017) ടിപ്പു സുല്‍ത്താന്‍ വീരമൃത്യു വരിച്ച വ്യക്തിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ടിപ്പു ജയന്തി വിവാദം കത്തുന്നതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബിജെപി നിലപാടിനെ തള്ളിയുള്ള പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം വരിച്ച വ്യക്തിയാണ് ടിപ്പു സുല്‍ത്താന്‍ എന്നും സ്വാതന്ത്ര്യസമര നേതാവാണെന്നും രാഷ്ട്രപതി പറഞ്ഞു.

ടിപ്പു ഹിന്ദുക്കളെ കൊന്നൊടുക്കുകയും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്ന ആളാണെന്ന പറഞ്ഞ് ബിജെപി ദേശീയ നേതാക്കള്‍ അധിക്ഷേപിക്കുന്നതിനിടെയാണ് കോവിന്ദിന്റെ പരാമര്‍ശം. അതേസമയം, പരാമര്‍ശത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോവിന്ദിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഒരു പൗരന്‍ എന്ന നിലക്ക് കര്‍ണാടക നിയമസഭയെ അഭിസംബോധന ചെയ്ത രാഷ്ട്രപതിക്ക് അഭിനന്ദനം എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ബിജെപി നിലപാടിന് തിരിച്ചടി; ടിപ്പു സുല്‍ത്താന്‍ വീരമൃത്യു വരിച്ച വ്യക്തിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്


കഴിഞ്ഞദിവസം, ടിപ്പു സുല്‍ത്താനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ മോശം പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ടിപ്പുവിനെ ക്രൂരനായ കൊലപാതകിയായും കൂട്ടബലാത്സംഗം നടത്തിയ വ്യക്തിയായുമാണ് ഹെഗ്ഡ ചിത്രീകരിച്ചത്. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

അതേസമയം, എന്തു വില കൊടുത്തും കര്‍ണാടക ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും പ്രോട്ടോകോള്‍ പ്രകാരം ഉള്‍പ്പെടുത്തുമെന്നും പങ്കെടുക്കണമോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Keywords:  news, National, Top-Headlines, Karnataka, India, Tippu Sulthan, Ministers, BJP, Tipu Sultan Died A Hero, President Kovind Says. Scripted, Alleges BJP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia