യുവതിക്ക് സഹോദരന്മാരുടെ ക്രൂരമര്‍ദനം, ചങ്ങലക്കിടല്‍; ഒടുവില്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി
Nov 10, 2017, 10:28 IST
ജഗ്തിയാല്‍ (തെലങ്കാന): (www.kasargodvartha.com 10/11/2017) യുവതിക്ക് സഹോദരന്മാരുടെ ക്രൂരമര്‍ദനവും ചങ്ങലക്കിടലും. കരയുകയായിരുന്ന യുവതിയെ ഒടുവില്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തെലങ്കാനയിലെ ജഗ്തിയാലിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ചൈതന്യ ഗീത എന്ന 22 കാരിയാണ് സഹോദരന്മാരുടെ ക്രൂരമര്‍ദനത്തിനിരയായത്.
പീഡനം സഹിക്കവയ്യാതായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ചൈതന്യ സഹോദരന്മാര് ചങ്ങലയില്‍ ബന്ധിക്കുകയായിരുന്നു. നാട്ടുകാര്‍ സംഭവം മുനിസിപ്പല്‍ കൗണ്‍സിലറെയും പോലീസിനെയും അറിയിക്കുകയും പോലീസെത്തി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

മൂന്ന് സഹോദരന്മാരും ഗീതയും ഒന്നിച്ചാണ് താമസിച്ചിരുന്നത്. സഹോദരന്മാര് തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ഗീത പോലീസിനോട് പറഞ്ഞു. സഹോദരന്മാരോടൊപ്പം അവരുടെ ഭാര്യമാരും ക്രൂരമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു. കുട്ടികളെ കുളിപ്പിക്കുന്നതുള്‍പ്പെടെ വീട്ടിലെ എല്ലാ ജോലികളും ചെയ്യാന്‍ സഹോദര ഭാര്യമാര്‍ നിര്‍ബന്ധിച്ചിരുന്നതായും ഗീത പറയുന്നു.
അതേസമയം ഗീതയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പതിനൊന്ന് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ചികിത്സിച്ച് വരികയാണെന്നും വഴിയിലൂടെ പോകുന്ന ആളുകളെ കല്ലെടുത്തെറിയാറുണ്ടെന്നുമാണ് സഹോദരന്മാര് പറയുന്നത്.
അതേസമയം ഗീതയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പതിനൊന്ന് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ചികിത്സിച്ച് വരികയാണെന്നും വഴിയിലൂടെ പോകുന്ന ആളുകളെ കല്ലെടുത്തെറിയാറുണ്ടെന്നുമാണ് സഹോദരന്മാര് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Assault, Police, Chaithanya, Brothers, Telangana, Wife, ‘Tied my hands with iron chain’: Woman shackled by family rescued in Telangana
Keywords: News, National, Assault, Police, Chaithanya, Brothers, Telangana, Wife, ‘Tied my hands with iron chain’: Woman shackled by family rescued in Telangana