Protest | കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന ദലൈലാമയുടെ വീഡിയോ: പ്രചരിക്കുന്നതിൽ മംഗ്ളൂറിൽ പ്രതിഷേധവുമായി തിബത്തൻ മെഡികൽ വിദ്യാർഥികൾ; കൃത്രിമമായി ഉണ്ടാക്കിയതെന്ന് അവകാശവാദം
Apr 17, 2023, 15:01 IST
ദലൈലാമയേയും അതുവഴി വിശ്വാസികളേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കൃത്രിമമായി ഉണ്ടാക്കിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് കുട്ടാറു നിത്യാനന്ദ നഗറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിച്ച വിദ്യാർഥി പ്രതിനിധി വിൻസീൻ പറഞ്ഞു. മുതിർന്നവർ കുട്ടികളെ ചുംബിക്കുന്ന ജുലേദ എന്ന പരാമ്പരാഗത ചടങ്ങിന്റെ ഭാഗമായുള്ള പഴയ ദൃശ്യം കൂട്ടിച്ചേർത്തു തയ്യാറാക്കിയതാണ് വീഡിയോ എന്നും അൻമോൾ ചൗധരിയേയും സര്യയേയും പോലുള്ള സെലിബ്രിറ്റികൾ ഈ രംഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ആരോപണം.
എന്നാൽ വീഡിയോ പുറത്തു വന്ന് വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ ദലൈലാമ മാപ്പ് പറഞ്ഞിരുന്നു. അനുഗ്രഹം തേടി എത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നാക്ക് പുറത്തേക്കിട്ടു കാണിച്ച് അതിൽ നക്കാൻ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യം.
Keywords: Manglore-News, News, National, Top-Headlines, Students, Protest, Video, Leader, Medical College, Social Media, Tibetan students protest against Dalai Lama's controversial video leak.