city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Post Office Schemes | ഫിക്‌സഡ് ഡെപോസിറ്റിനേക്കാൾ കൂടുതൽ വരുമാനം നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപിക്കൂ; നികുതിയും ലാഭിക്കാം; വിശദമായി അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) മിക്കവരും നിക്ഷേപത്തിനായി സുരക്ഷിതമായ ഓപ്ഷനുകൾ പരിശോധിക്കുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ആളുകൾ തങ്ങളുടെ പണം സ്ഥിര നിക്ഷേപങ്ങളിൽ (Fixed Deposit) നിക്ഷേപിക്കുന്നു. എന്നിരുന്നാലും, ഇവിടെ നിന്ന് നല്ല വരുമാനം ലഭിക്കുന്നില്ല. അതേസമയം, പോസ്റ്റ് ഓഫീസിന്റെ ചില മികച്ച പദ്ധതികളിൽ എഫ് ഡിയേക്കാൾ ഉയർന്ന പലിശ ലഭിക്കും. സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായി നിങ്ങൾ അത്തരം ഏതെങ്കിലും സ്കീമുകൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ നല്ലൊരു തുക സ്വന്തമാക്കാം.
  
Post Office Schemes | ഫിക്‌സഡ് ഡെപോസിറ്റിനേക്കാൾ കൂടുതൽ വരുമാനം നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപിക്കൂ; നികുതിയും ലാഭിക്കാം; വിശദമായി അറിയാം


പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളെക്കുറിച്ച് അറിയാം.


സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (Senior Citizens Savings Scheme)

സീനിയർ സിറ്റിസൺ സേവിംഗ് സ്കീം ചെറിയ സമ്പാദ്യ പദ്ധതിയാണ്. നിലവിൽ, ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് 7.4 ശതമാനം പലിശ ലഭിക്കുന്നു. മുതിർന്ന പൗരന്മാർക്ക് വേണ്ടി മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അകൗണ്ട് തുറക്കുന്നതിന് കുറഞ്ഞ പ്രായപരിധി 60 വയസ് ആണ്.

ഇതിൽ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതിയുടെ സെക്ഷൻ 80C പ്രകാരം നിങ്ങൾക്ക് ഇളവും ലഭിക്കും.


സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിങ്ങൾക്ക് കുറഞ്ഞത് 1000 രൂപയും പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കാം. എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ നിക്ഷേപ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

സീനിയർ സിറ്റിസൺസ് സ്കീമിൽ നിങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷത്തിന് ശേഷം 7.4 ശതമാനം പലിശ നിരക്കിൽ മൊത്തം തുക മെച്യൂരിറ്റി സമയത്ത് 14,28,964 രൂപയായിരിക്കും, അതായത് 14 ലക്ഷം രൂപയിൽ അധികം. ഇവിടെ നിങ്ങൾക്ക് പാലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നത് 4,28,964 രൂപയാണ്.


പബ്ലിക് പ്രൊവിഡന്റ് ഫൻഡ് (Public Provident Fund Account - PPF)

പിപിഎഫ് നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ്. ഇവിടെ നിക്ഷേപിക്കുന്നത് എഫ്ഡികളേക്കാൾ ഉയർന്ന വരുമാനം നൽകുന്നു. നിലവിൽ പിപിഎഫിൽ നിക്ഷേപിക്കുന്നതിന് 7.1 ശതമാനം പലിശയാണ് ലഭിക്കുന്നത്. ശമ്പളമുള്ളവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷൻകാർ തുടങ്ങിയവർ ഉൾപെടെയുള്ള ഏതൊരു ഇൻഡ്യക്കാരനും പോസ്റ്റ് ഓഫീസിൽ PPF അകൗണ്ട് തുറക്കാൻ കഴിയും. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ രക്ഷിതാവിന് മൈനർ പിപിഎഫ് അകൗണ്ടും തുറക്കാനാവും.


സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)

സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് 7.8 ശതമാനം പലിശ ലഭിക്കും. പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ പദ്ധതി. പോസ്റ്റ് ഓഫീസ് സന്ദർശിച്ച് നിങ്ങൾക്ക് ഈ പദ്ധതിയിൽ നിങ്ങളുടെ മകളുടെ അകൗണ്ട് തുറക്കാം. 10 വയസിന് താഴെയുള്ള പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഇത് തുറക്കാവുന്നതാണ്. ഈ അകൗണ്ടിന് 21 വർഷത്തെ കാലാവധിയുണ്ട്. അല്ലെങ്കിൽ 18 വയസിന് ശേഷം പെൺകുട്ടി വിവാഹം കഴിക്കുന്നത് വരെയാണ്. മിനിമം നിക്ഷേപ തുക 250 രൂപ. പരമാവധി നിക്ഷേപ തുക ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ. ഇതിൽ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതിയുടെ സെക്ഷൻ 80C പ്രകാരം നിങ്ങൾക്ക് ഇളവും ലഭിക്കും.

Keywords:  New Delhi, India, News, Top-Headlines, Post Office, Cash, Tax, National, These Post Office Schemes Will Give You More Returns Than FD Know All Detail.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia