യുവതാരങ്ങളിൽ ഇപ്പോഴും പ്രതീക്ഷയെന്ന് ദ്രാവിഡ്
Apr 26, 2017, 11:19 IST
ന്യൂഡൽഹി: (www.kasargodvartha.com 26.04.2017)ഐ പി എല്ലിൽ ഡെൽഹി ഡെയർ ഡെവിൾസിൻറെ ബാറ്റിംഗ് കരുത്ത് യുവാക്കളിലാണ്. സഞ്ജുവും കരുണും ശ്രേയസും എല്ലാം ഉൾപ്പെട്ട യുവനിര സ്ഥിരതയോടെ കളിക്കുന്നില്ലെങ്കിലും യുവനിരയിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ്.
യുവതാരങ്ങളുടെ മികവിൽ എനിക്കിപ്പോഴും പൂർണവിശ്വാസമുണ്ട്. ലീഗ് പകുതി ആകുന്നതേയുള്ളൂ. പട്ടികയിൽ ആറാം സ്ഥാനത്താണെങ്കിലും ഉയർന്ന റൺനിരക്കാണ് ഡെൽഹിയുടേത്. വരും മത്സരങ്ങളോടെ ഡെൽഹിയുടെ തലവര മാറിമറിയുമെന്നും ദ്രാവിഡ് പറഞ്ഞു.
ചുരുക്കം മത്സരങ്ങളുടെ പ്രകടനം വിലയിരുത്തി കളിക്കാരെ തള്ളാനോ കൊള്ളാനോ കഴിയില്ല. ചെറുനഗരങ്ങളിൽ കളിച്ച് വളർന്നിട്ടും കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രം ടീമിലെത്തിയ കളിക്കാർ ധാരാളമുണ്ട്. ഐ പി എൽ പോലെ പൊട്ടിത്തെറിക്കുന്ന കളികളിൽ എപ്പോഴും സ്ഥിരതയോടെ കളിക്കാൻ കഴിഞ്ഞെന്ന് വരില്ല. താളം കണ്ടെത്തിയാൽ ഇവർ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Their campaign has been derailed following a string of shoddy batting performances but Delhi Daredevils chief coach Rahul Dravid on Monday put up a brave front and defended the youngsters, who have failed to deliver.
Key Words: IPL, Rahul Dravid, Sanju Samson, Delhi Dare Devils