Arrested | വീട് കൊള്ളയടിച്ച കേസില്‍ യുവാവും കൂട്ടാളി യുവതിയും അറസ്റ്റില്‍
Dec 22, 2022, 15:39 IST
മംഗ്ളുറു: (www.kasargodvartha.com) കാര്‍ക്കളയിലെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെയും കൂട്ടാളിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ പ്രസാദ് (34), ഷിബ (39) എന്നിവരാണ് അറസ്റ്റിലായത്.
ഈമാസം മൂന്നിന് കാര്‍ക്കള കങ്കിടത്ത് താമസിക്കുന്ന ഉഷ ജഗദീഷ് അഞ്ചന്റെ വീട്ടില്‍ നിന്ന് 9.75 ലക്ഷം രൂപ വിലവരുന്ന 216 ഗ്രാം സ്വര്‍ണാഭരണങ്ങളും 77 ഗ്രാം വെള്ളി ആഭരണങ്ങളും കവര്‍ച ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്. പ്രസാദിനെതിരെ ബണ്ട് വാള് റൂറല്‍, മൂഡബിദ്രി, കാര്‍ക്കള പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ട്. വേണൂര് പൊലീസ് സ്റ്റേഷന് പരിധിയിലെ പോക്സോ കേസിന് പുറമെ മൂഡബിദ്രിയിലെ സുദര്ശന് ജെയിന് വധക്കേസിലും ഇയാള്‍ പ്രതിയാണ്.
'പരാതിക്കാരിയായ ഉഷ അഞ്ചനും ഷിബയും വര്‍ഷങ്ങളായി പരിചയമുണ്ട്. 50 മീറ്റര്‍ മാത്രം അകലത്തിലാണ് ഇവരുടെ വീടുകള്‍. ഇരുവരും ഒരുമിച്ച് പരിപാടികള്‍ക്ക് പോകാറുണ്ടായിരുന്നു. മോഷണം നടന്ന ദിവസവും പ്രതി ഷിബയും ഉഷ അഞ്ചനും ഒരുമിച്ച് മെഹന്ദി പരിപാടിക്ക് പോയിരുന്നു. സ്കൂടര്‍ യാത്രയിലെ സംസാരത്തിനിടെ ഷിബ ഉഷയുടെ വീട്ടിലെ ആഭരണങ്ങളെക്കുറിച്ചും അന്വേഷിച്ചിരുന്നു. ഈ വിവരം ഷിബ പ്രസാദിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദ് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചത്. മോഷണത്തിന് ശേഷവും ഒന്നുമറിയാത്ത പോലെ പെരുമാറിയ ഷിബ ഉഷയോട് വീട്ടിനകത്ത് വിലപിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിക്കരുതെന്ന ഉപദേശവും നല്‍കിയിരുന്നു', പൊലീസ് പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Karnataka, Arrested, Crime, Theft, Robbery, Theft of valuables from house; thief, neighbour arrested.
< !- START disable copy paste -->