മുംബൈ ഹൈക്കോടതിയില്‍ ബലാത്സംഗ കേസ് റദ്ദാക്കി, കാരണം ഇതാണ്
May 11, 2019, 13:43 IST
മുംബൈ:(www.kasargodvartha.com 11/05/2019) ഇരയും പ്രതിയും വിവാഹിതരായി. മുംബൈ ഹൈക്കോടതി ബലാത്സംഗ കേസ് റദ്ദാക്കി. പ്രതിയും താനും വിവാഹം കഴിച്ച് നല്ല രീതിയില്‍ ജീവിക്കുകയാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസ് റദ്ദ് ചെയ്തത്. ജസ്റ്റീസ് രഞ്ജിത് മോര്‍, ഭാരതി ദാഗ്രേ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് തീരുമാനം.
തന്നെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് പ്രതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെത്തുടര്‍ന്ന് തര്‍ക്കം പരിഹരിക്കുകയും ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. അതിനാല്‍ പ്രതിക്കെതിരെ താന്‍ നല്‍കിയ കേസ് അവസാനിപ്പിക്കണമെന്ന് യുവതി കോടതിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷമാണ് പ്രതി തന്നെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് യുവതി മുംബൈ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയിന്‍മേല്‍ പ്രതിക്കെതിരെ ഐപിസി 376, 420 (ബലാത്സംഗം, വഞ്ചനാക്കുറ്റം) എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞമാസം ഇരുവരും കോടതിയെ സമീപിക്കുകയും പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, ഇരയും പ്രതിയും രമ്യതയില്‍ എത്തിയതുകൊണ്ട് ബലാത്സംഗ കേസ് അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്. ഇതിനായി കോടതി മാര്‍ഗ്ഗനിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകള്‍ കരുതലോടെവേണം കൈകാര്യം ചെയ്യാനെന്നും സുപ്രീംകോടതി കീഴ് കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, High-Court, Top-Headlines, Molestation, Case, Police, Complaint, Police-station, Marriage,The molestation case was canceled in the Mumbai High Court because this is the reason