Arrested | ഒഡിഷയില്‍ ലിംഗ നിര്‍ണയ പരിശോധന റാകറ്റിലെ 13 പേര്‍ പിടിയില്‍; പ്രതികളില്‍ നിന്നും 2 അള്‍ട്രാസൗണ്ട് മെഷിനുകളും 18,200 രൂപയും പൊലീസ് പിടിച്ചെടുത്തു
May 28, 2022, 15:02 IST
ഒഡിഷ: (www.kasargodvartha.com) ഒഡിഷയില്‍ ലിംഗ പരിശോധന റാകറ്റിലെ 13 പേര്‍ പിടിയില്‍. പ്രതികളില്‍ നിന്നും രണ്ട് അള്‍ട്രാസൗണ്ട് മെഷിനുകളും 18,200 രൂപയും പൊലീസ് പിടിച്ചെടുത്തു. ബൈദ്യനാഥ്പൂര്‍ പൊലീസ് വെള്ളിയാഴ്ച ഒഡിഷയിലെ ബെര്‍ഹാംപൂരില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന്, ബെര്‍ഹാംപൂര്‍ പൊലീസ് സംഘം അങ്കുലിയിലെ ആനന്ദ നഗറില്‍ പ്രതി ദുര്‍ഗാ പ്രസാദ് നായക് നടത്തുന്ന ഹൗസ് കം-ക്ലിനിക് റെയ്ഡ് ചെയ്യുകയായിരുന്നു.
ലിംഗനിര്‍ണയ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്. റെയ്ഡ് നടക്കുമ്പോള്‍ വീടിന്റെ ഒന്നാം നിലയില്‍ പരിശോധനയ്ക്കായി പതിനൊന്ന് ഗര്‍ഭിണികള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് ചീഫ് ജില്ലാ മെഡികല്‍ ഓഫിസറെ(CDMO) വിവരം അറിയിക്കുകയും തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ ഒരു സംഘം സ്ഥലത്തെത്തുകയും ചെയ്തു. വീടിന്റെ ഉടമ ദുര്‍ഗാപ്രസാദ് നായകിനെയും മറ്റ് 12 പേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാദരാക്കിയതായി ബെര്‍ഹാംപൂര്‍ പൊലീസ് എസ്പി ശരവണ എം വിവേകിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട് ചെയ്തു. ഒരു ആശാ വര്‍കറും രണ്ട് ഇടനിലക്കാരും അറസ്റ്റിലായവരില്‍ ഉള്‍പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്ലിനികില്‍ ഓരോ പരിശോധനയ്ക്കും 7,000 മുതല്‍ 15,000 രൂപ വരെ ഈടാക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: Gender test racket busted in Odisha, 13 held, Odisha, Top-Headlines, News, Police, Arrested, Pregnant Woman, Seized, National.