സ്ത്രീയെ കാറിടിച്ചതിനെ ചൊല്ലി ഉള്ളാളില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്, ബസുകള്‍ തകര്‍ത്തു
Apr 22, 2013, 12:16 IST
ഉള്ളാള്‍: മധ്യവയസ്കയായ സ്ത്രീക്ക് കാറിടിച്ച് പരിക്കേറ്റതിനെ ചൊല്ലി ഉള്ളാള്‍ കടപ്പുറത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ട് ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ പോലീസ് ലാത്തിവീശി ഓടിച്ചു. ഞായറാഴ്ച സന്ധ്യയ്ക്കാണ് സംഭവം.
രണ്ട് കുട്ടികളോടൊപ്പം ഉള്ളാള്‍ ബീച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന ഖദീജുമ്മ (42) എന്ന സ്ത്രീക്കാണ് കാറിടിച്ച് പരിക്കേറ്റത്. മാസ്ക്കട്ടയിലെ ഗണേഷ് എന്നയാള്‍ ഓടിച്ച കാറാണ് ഇവരെ ഇടിച്ചത്. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ ഗണേഷിനെ കൈയ്യേറ്റം ചെയ്തു. സംഭവം ഗണേഷ് ഫോണിലൂടെ അയാളുടെ സുഹൃത്തുക്കളെ അറിയിക്കുകയും സ്ഥലത്ത് ഓടിക്കൂടിയ പത്തോളം പേര് മുക്കച്ചേരി സ്വദേശിയായ ഹബീബ് (27) എന്ന യുവാവിനെ മര്‍ദിക്കുകയും ചെയ്തു.
ഇയാള്‍ ആശുപത്രിയിലേക്ക് ഓടിപ്പോയാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ ആള്‍കൂട്ടം തമ്മില്‍ കല്ലേറ് നടത്തുകയും 44 -ാം നമ്പര്‍ റൂട്ടിലോടുന്ന അശ്വിനി ട്രാവല്‍സ് എന്ന ബസിനു നേരെ മുക്കച്ചേരിയില്‍ വെച്ച് കല്ലെറിയുകയും ചെയ്തു. ശ്രീദുര്‍ഗ ട്രാവല്‍സ് എന്ന ബസിനു നേരെ ഭഗവതി നഗറില്‍ വെച്ചും കല്ലേറുണ്ടായി. പിന്നീട് ജനക്കൂട്ടം രണ്ട് ചേരികളായി തിരിഞ്ഞ് ഉള്ളാള്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ലാത്തിച്ചാര്‍ജില്‍ ഏതാനുംപേര്‍ക്ക് പരിക്കേറ്റു. ബെല്‍മ സ്വദേശികളായ മുസ്തഫ, ഹനീഫ എന്നിവരെ സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നു. അതിര്‍ത്തി സുരക്ഷാ സേനാ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. മെയ് അഞ്ചിന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ചിലര്‍ ആസൂത്രിതമായി കുഴപ്പമുണ്ടാക്കുകയാണെന്ന് സംശയം ഉര്‍ന്നിട്ടുണ്ട്.
Keywords : Mangalore, Ullal, Natives, Issue, Police, National, minor accident, communal clash, Sunday, Ullal Beach, Khatheejamma, injuries, Ganesh, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.