ബല്ഗാമില് സംഘര്‍ഷാവസ്ഥ: നിരോധനാജ്ഞ
Oct 28, 2012, 14:27 IST
മംഗലാപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച് പശുവിനെ ഉളുഹിയത്ത് അറുത്തു എന്നാരോപിച്ചു ശ്രീരാമസേനയുടെ പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. എന്നാല്‍ കാളയെയാണ് അറുതതെന്നു പ്രദേശവാസികള്‍ വെളിപ്പെടുത്തിയെതെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. ശനിയാഴ്ച കഞ്ചാര്‍ ഗല്ലിയില്‍ പോലീസിനെ ഒരുസംഘം കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ വ്യാപിച്ചത്.
ഇതേതുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ആറ് മണിമുതല്‍ ബല്‍ഗാമിലും പരിസരപ്രദേശങ്ങളിലും 144 വകുപ്പ് പ്രകാരം പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആളുകള്‍ കൂടി നില്‍ക്കുന്നതിനെ വിലക്കിയിട്ടുണ്ട്. കല്ലേറില്‍ ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റു. 30 ഓളം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഘര്‍ഷസ്ഥലത്ത് കല്ലേറിലേര്പെട്ട ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ബല്‍ഗാം കാതെ ബസാര്‍ മാര്‍ക്കറ്റിലാണ് സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കമായത്. സംഭവത്തെതുടര്‍ന്ന് കഞ്ചാര്‍ ഗല്ലി, കടക്ക് ഗല്ലി, ബഡ്ക്കല്‍ ഗല്ലി, ചവാത്ത് ഗല്ലി, ഷെട്ടി ഗല്ലി, ജനാര്‍ ഗല്ലി, ദര്‍ബാര്‍ ഗല്ലി, ബേണ്ടി ബസാര്‍, കച്ചേരി റോഡ്, കാക്ടീവ്സ്, ചിരാഗ് നഗര്‍, കംഗ്രാല് ഗല്ലി എന്നിവിടങ്ങളില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട.
Keywords: Mangalore, Eid-ul-Adha Celebrations, Clash, Police, National, Belgam, Sri Ram Sene, Malayalam News, Kerala Vartha, Arrest