city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആം ആദ്മിയില്‍ പോര് മുറുകുന്നു; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച കപില്‍ മിശ്രയ്ക്ക് നേരെ ആക്രമണം; പിന്നില്‍ കെജ്രിവാള്‍ പക്ഷക്കാരെന്ന് മിശ്ര

ന്യൂഡല്‍ഹി: (www.kasargodvartha.com 10.05.2017) ആം ആദ്മി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള പോര് മുറുകുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച വിമത വിഭാഗക്കാരനായ കപില്‍ മിശ്രയ്ക്ക് നേരെ ആക്രമണം. കെജ്രിവാളിനെതിരെ നിരാഹാര സമരം നടത്തുകയായിരുന്ന മിശ്രയെ അങ്കിത് ഭരദ്വാജ് എന്നയാള്‍ മര്‍ദിക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് ബുധനാഴ്ച രാവിലെ മിശ്ര നിരാഹാരം ആരംഭിച്ചത്. പാര്‍ട്ടിയിലെ അഞ്ച് മുതിര്‍ന്ന നേതാക്കള്‍ നടത്തിയ വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നായിരുന്നു ഇയാളുടെ ആവശ്യം. താന്‍ ആവശ്യപ്പെട്ട രേഖകള്‍ കെജ്രിവാള്‍ പുറത്തുവിടുന്നതുവരെ വെള്ളം മാത്രം കുടിച്ച് ജീവിക്കുമെന്നായിരുന്നു മിശ്രയുടെ നിലപാട്. കെജ്രിവാള്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മിശ്ര സി ബി ഐയെ സമീപിച്ചിരുന്നു.

ആം ആദ്മിയില്‍ പോര് മുറുകുന്നു; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച കപില്‍ മിശ്രയ്ക്ക് നേരെ ആക്രമണം; പിന്നില്‍ കെജ്രിവാള്‍ പക്ഷക്കാരെന്ന് മിശ്ര

അതേസമയം തന്നെ ആക്രമിച്ചത് കെജ്രിവാള്‍ പക്ഷക്കാരനാണെന്നാണ് മിശ്രയുടെ ആരോപണം. എന്നാല്‍ ആം ആദ്മി നേതാക്കള്‍ ഈ ആരോപണം തള്ളി. ഭരദ്വാജ് പാര്‍ട്ടിക്കാരനല്ലെന്നും ബി ജെ പിക്കാരനാണെന്നും അങ്കിത് ഭരദ്വാജിന്റെ ഫെയ്‌സ്ബുക്ക് പേജ് തെളിവായി ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി.

Photo Credit: NDTV

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : National, Politics, Clash, Top-Headlines, News, AAP, Suspended AAP Leader Kapil Mishra, Who Accused Arvind Kejriwal Of Corruption, Slapped During Hunger Strike.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia