ഇരുപതുകാരിയുടെ വയറ്റില്‍ നിന്നും ഒന്നരക്കിലോ മുടിക്കെട്ട് ശസ്ത്രക്രിയ വഴി പുറത്തെടുത്തു
Jan 23, 2013, 12:35 IST
മംഗലാപുരം ഇന്‍ഡ്യാന ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ മുടി പുറത്തെടുത്തത്. ഡോ. ഹൈദര്‍, ഡോ.സിബാസിസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
കുട്ടിക്കാലം മുതലേ സ്വന്തം മുടി തിന്നുന്ന സ്വഭാവക്കാരിയായിരുന്നു പെണ്‍കുട്ടി. വയറുവേദന അസഹ്യമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ എന്‍ഡോസ്‌കോപ്പി, സി.ടി.സ്‌കാന്‍ എന്നീ ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയതിനുശേഷമാണ് രോഗകാരണം കണ്ടുപിടിച്ചത്.
മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരും ആത്മസംതൃപ്തി ലഭിക്കാനും വേണ്ടി സ്വന്തം മുടി തിന്നുന്ന സ്വഭാവം ചിലര്‍ക്കുണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുപ്പതുവയസിനുള്ളിലുള്ള സ്ത്രീകളള്‍ക്കാണ് കൂടുതലായും ഇത്തരത്തിലുള്ള സ്വഭാവം കണ്ടുവരുന്നത്.
Keywords: Girl, Mangalore, Doctors, Operation, Mental, Depression, Hospital, Hair, Eat,Childhood, National.