റഫാല്‍ കേസ്: കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി, പുനപരിശോധന ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍;സുപ്രീംകോടതി
Feb 26, 2019, 20:56 IST
ദില്ലി: (www.kasargodvartha.com 26/02/2019) വിവാദമായ റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചട്. പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും. കോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ കോമണ്‍കോസ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ദ് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികള്‍ നല്‍കിയത്.
യുദ്ധവിമാന ഇടപാടില്‍ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തലിനെതിരെ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതുസംബന്ധിച്ച കോടതിയുടെ നിരീക്ഷണത്തില്‍ ഗുരുതരമായ പിഴവ് പറ്റിയെന്നുമായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.
അതേസമയം റഫാല്‍ യുദ്ധവിമാന ഇടപാടില്‍ എസ്ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Court, Supreme court of india, Investigation, trail,Supreme Court To Hear Petitions To Review Rafale Order In Open Court