city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യത്തെ അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.kasargodvartha.com 07.05.2017) രാജ്യത്തെ അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൂപ്രീംകോടതിയുടെ നിര്‍ദേശം. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ മുഴുവന്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കുട്ടികളുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് തയ്യാറാക്കണമെന്നും സൂപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ മാസം തോറും പുതുക്കിയ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസും രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ ഭാഗമാക്കുകയും ഇത്തരം ഡാറ്റാബേസുകളുടെ വിശ്വാസ്യതയും സ്വകാര്യതയും ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. അതേ സമയം ഏതെങ്കിലും സന്നദ്ധ സംഘടനകളുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമായിട്ടുണ്ടെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ആറു മാസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി

തമിഴ്‌നാട്ടിലെ മഹാബലിപുരത്തുള്ള അനാഥാലയങ്ങളിലെ കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുവെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് കോടതിക്ക് മുമ്പാകെ എത്തിയ ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇത്തരം കാര്യങ്ങള്‍ നിര്‍ദേശിച്ചത്. ജുവനൈല്‍ ആക്ടും മോഡല്‍ റൂള്‍സും അനുസരിച്ച് ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ നിലവാരം ഉണ്ടെന്ന് ഡിസംബര്‍ 31ന് മുമ്പ് ഉറപ്പുവരുത്തണമെന്നും സ്ഥാപനങ്ങളിലെ കുട്ടികളുടെ ജീവിത നിലവാരവും മറ്റും പരിശോധിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമിതി ഡിസംബര്‍ 31ന് മുമ്പായി സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന എച്ച് ഐ വി ബാധിതരായ കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും മറ്റൊരു ഉത്തരവിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Supreme Court advised to ensure the Safety and welfare of Orphanage Children in the Country

Keywords: New Delhi, Court, Children, State, Child, Registration, HIV Positives, Supreme Court, Petition, Tamil Nadu, Government, Juvenile Justice, Safety, Report, Orphanage.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia