Probe | ഹോൾ ടികറ്റിൽ പരീക്ഷാർഥിയുടെ ഫോടോയ്ക്ക് പകരം സണ്ണി ലിയോണിൻ്റെ ചിത്രം! അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർകാർ
Nov 9, 2022, 10:08 IST
ബെംഗ്ളുറു: (www.kasaragodvartha.com) പരീക്ഷാർഥിയുടെ ഫോടോയ്ക്ക് പകരം ഹോൾ ടികറ്റിൽ നടി സണ്ണി ലിയോണിൻ്റെ ചിത്രം അച്ചടിച്ചതായി ആരോപണം. കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിആര്‍ നായിഡു ട്വിറ്ററിൽ ഇതിൻ്റെ ചിത്രം പങ്കുവെച്ചു. 'നിയമസഭയ്ക്കുള്ളിൽ നീലച്ചിത്രങ്ങൾ കണ്ട പാർടിയിൽ നിന്ന് ഞങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക', കന്നഡയിൽ നായിഡു ട്വീറ്റ് ചെയ്തു.
നായിഡുവിന്റെ ആരോപണത്തെ പിന്തുണച്ച് മന്ത്രി ബിസി നാഗേഷിന്റെ ഓഫീസ് പ്രസ്താവന ഇറക്കി, 'പരീക്ഷാർഥി ഒരു ഫോടോ അപ്ലോഡ് ചെയ്യണം. അവർ ഫയലിൽ അറ്റാച്ച് ചെയ്യുന്ന ഏത് ഫോടോയും സിസ്റ്റം എടുക്കുന്നു. അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ഫോടോ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് പരീക്ഷാർഥിയോട് ചോദിച്ചപ്പോൾ, ഭർത്താവിന്റെ സുഹൃത്ത് തന്റെ വിവരങ്ങൾ അപ്ലോഡ് ചെയ്തുവെന്ന് അവർ പറഞ്ഞു', ഓഫീസ് വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Keywords: Sunny Leone's pic on hall ticket of Karnataka govt exam, probe ordered, National, Karnataka, news, Top-Headlines, Government, Actress, Social-Media, Photo, Admit card, Bangalore.