എസ് ടി യു ദേശീയ സമ്മേളനം ഫെബ്രുവരി 21, 22 തീയ്യതികളില്‍ ബംഗളൂരുവില്‍
Jan 31, 2020, 20:15 IST
ബംഗളൂരു: (www.kasargodvartha.com 31/01/2020) ഫെബ്രവരി 21, 22 തീയ്യതികളില്‍ ബംഗളൂരില്‍ നടക്കുന്ന എസ് ടി യു ദേശീയ സമ്മേളനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. 21 ന് ദേശീയ സെക്രട്ടറിയേറ്റ് യോഗം ചേരും. 22 ന് രാവിലെ 10 മണിക്ക് ദേശീയ കൗണ്‍സില്‍ യോഗം ബംഗളൂരു കെ എം സി സി ഹാളില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകിട്ട് മൂന്നു മണിക്ക് ബംഗളൂരു മില്ലേര്‍സ് റോഡിലെ ഖാദ്രിയ മസ്ജിദ് മൈതാനിയില്‍ പൊതു സമ്മേളനം നടക്കും.
സ്വാഗത സംഘം ഭാരവാഹികളായി അഡ്വ. എം റഹ് മത്തുല്ല (കോര്‍ഡിനേറ്റര്‍), എം കെ നൗഷാദ് ബംഗളൂരു (ചെയര്മാന്), എ. അബ്ദുര്‍ റഹ് മാന്‍ കേരള (ജനറല്‍ കണ്‍വീനര്‍), എന്‍ ഹൈദരലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗത സംഘം രൂപീകരണ യോഗം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ദസ്തഗീര്‍ ആഗ ഉദ്ഘാടനം ചെയ്തു. എസ് ടി യു ദേശീയ പ്രസിഡണ്ട് എന്‍ വി വാഹിദ് അധ്യക്ഷത വഹിച്ചു.
കെ എം സി സി ദേശീയ പ്രസിഡണ്ട് എം കെ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. എസ് ടി യു ദേശീയ ജനറല്‍ സെക്രട്ടറി എം റഹ് മത്തുല്ല സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. ജാഫറുല്ല, അഹ് മദ് കുട്ടി ഉണ്ണിക്കുളം, കെ പി മുഹമ്മദ് അഷ്റഫ് ,അഡ്വ. പി എം ഹനീഫ്, ഡി രാഘുനാഥ് പനവേലി, എ. സെയ്ദ് അലി പ്രസംഗിച്ചു.
file photo

Keywords: Karnataka, news, Top-Headlines, STU, National, KMCC, Conference, STU National conference on Feb 21, 22