city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പണിമുടക്ക് ഹർത്താലായി മാറി; വാഹനങ്ങൾ തടഞ്ഞു; കടകമ്പോളങ്ങളും ഭക്ഷണ ശാലകളും അടഞ്ഞുകിടന്നു; ബാങ്കിങ് പ്രവർത്തനങ്ങളും തടസപ്പെട്ടു

കാസർകോട്: (www.kasargodvartha.com 28.03.2022) വിവിധ ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പൊതുപണിമുടക്ക് ഹർത്താലായി മാറി. വിവിധ പ്രദേശങ്ങളിലെ തിരക്കേറിയ തെരുവുകൾ ആളൊഴിഞ്ഞ രൂപത്തിലായിരുന്നു. കടകൾ പൂർണമായും അടഞ്ഞുകിടന്നു. ബസുകളും ടാക്സികളും ഓടോറിക്ഷകളും ഓടിയില്ല. കെ എസ് ആർ ടി സിയും സർവീസ് നടത്തിയില്ല.
                 
പണിമുടക്ക് ഹർത്താലായി മാറി; വാഹനങ്ങൾ തടഞ്ഞു; കടകമ്പോളങ്ങളും ഭക്ഷണ ശാലകളും അടഞ്ഞുകിടന്നു; ബാങ്കിങ് പ്രവർത്തനങ്ങളും തടസപ്പെട്ടു

ഭൂരിഭാഗം റെസ്റ്റോറന്റുകളും മറ്റ് ഭക്ഷണശാലകളും പ്രവർത്തിക്കാത്തതിനാൽ ഭക്ഷണ വിതരണ സേവനങ്ങൾ തടസപ്പെട്ടു. ഒട്ടുമിക്ക ജീവനക്കാരും ജോലിക്ക് എത്താത്തതിനാൽ മിക്ക ഓഫീസുകളും പ്രവർത്തിച്ചില്ല. മൂന്ന് പ്രമുഖ സംഘടനകൾ പണിമുടക്കിനെ പിന്തുണച്ചതോടെ ബാങ്കിംഗ് മേഖലയും സ്തംഭിച്ചു. ജില്ലയിലെ സർകാർ ഓഫീസുകളിൽ ഹാജർനില വളരെ കുറവായിരുന്നു. കലക്ട്രേറ്റിൽ കലക്ടർ, എ ഡി എം അടക്കം ഒമ്പത് പേർ മാത്രമാണ് ഹാജരായത്.

കാസർകോട് നഗരത്തിൽ സമരാനുകൂലികൾ വാഹങ്ങൾ തടഞ്ഞു മറ്റൊരു വഴിയിലൂടെ കടത്തിവിട്ടു. ഇത് സമരക്കാരും യാത്രക്കാരും തമ്മിൽ വാക്കുപോരുകളിലേക്കും നയിച്ചു. ഒരു വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തത് രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ചരക്ക് ലോറികൾ തടഞ്ഞതും തർക്കത്തിന് കാരണമായി. ഉദുമ വൈദ്യുതി സെക്ഷൻ ഓഫീസിന്റെ ഒന്നാം നില സമരാനുകൂലികൾ അടപ്പിച്ചു. ട്രെയിനുകളിൽ എത്തിയ പല ജീവനക്കാരും നടന്നാണ് ജോലിസ്ഥലത്തെത്തിയത്. അതേസമയം പണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലയിൽ കേസുകളൊന്നും രെജിസ്റ്റർ ചെയ്തിട്ടില്ല.

Keywords: News, Kerala, Kasaragod, Top-Headlines, Strike, National, Vehicles, People, KSRTC, Bank, District Collector, Strike hits normal life.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia