city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stone Pelting | കർണാടകയിൽ നബിദിന റാലിക്ക് നേരെ കല്ലേറ്; 40 പേർ അറസ്റ്റിൽ; ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ശിവമൊഗ്ഗ: (KasargodVartha) കർണാടകയിലെ ശിവമൊഗ്ഗ നഗരത്തിൽ നബിദിന റാലിക്ക് നേരെ കല്ലേറ്. നഗരത്തിലെ ശാന്തിനഗറിനടുത്തുള്ള റാഗിഗുഡ്ഡ പ്രദേശത്ത് ഞായറാഴ്ച നടന്ന റാലിക്കിടെയാണ് അക്രമം നടന്നത്. സംഭവത്തെ തുടർന്ന് ഐപിസി സെക്ഷൻ 144 പ്രകാരം നഗരത്തിൽ അധികൃതർ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

Stone Pelting | കർണാടകയിൽ നബിദിന റാലിക്ക് നേരെ കല്ലേറ്; 40 പേർ അറസ്റ്റിൽ; ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സർകാർ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ലേറിൽ ചില വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായും പൊലീസിന് നേരെയും കല്ലെറിഞ്ഞതായും എല്ലാവരോടും പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവമൊഗ്ഗ പൊലീസ് സൂപ്രണ്ട് (എസ്പി) ജികെ മിഥുൻ കുമാർ പറഞ്ഞു

നിരവധി പേർക്ക് പരുക്കേറ്റതായും റിപോർടുണ്ട്. ഉടൻ തന്നെ റാപിഡ് ആക്ഷൻ ഫോഴ്സ് (RAF) സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. പൊലീസ് ലാതി ചാർജും നടത്തിയിരുന്നു. സംഭവത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും എസ് പി അറിയിച്ചു. കിംവദന്തികൾക്ക് ആരും ചെവികൊടുക്കരുതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. ഗണേശ ചതുർത്ഥി, നബിദിനം എന്നിവയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 15 ദിവസമായി കനത്ത ജാഗ്രതയിലാണ് ശിവമൊഗ്ഗ.

Keywords: News, National, Eid Milad Procession, Karnataka, Shivamogga, Stone pelting in Karnataka city during Eid Milad procession.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia