മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് മരണം
Jun 28, 2018, 15:54 IST
മുംബൈ: (www.kasargodvartha.com 28.06.2018) മുംബൈയില്‍ പാന്‍പരാഗ് കമ്പനി ഉടമകളായ സഹോദരന്മാരുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് മരണം. മുംബൈയിലെ ഘട്‌കോപര്‍ സര്‍വോദയ് നഗറില്‍ ജനസാന്ദ്രതയേറിയ, കെട്ടിട നിര്‍മാണ സ്ഥലത്താണ് അപകടമുണ്ടായത്. ജുഹുവില്‍ ഇറങ്ങാനിരുന്ന വി.ടി-യു.പി.ഇസഡ് കിങ് എയര്‍ സി 90 വിമാനമാണ് തകര്‍ന്നു വീണത്.
ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. മുംബൈ യു.വൈ ഏവിയേഷന്റെതാണ് വിമാനം. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെതായിരുന്ന വിമാനം ഒരു തവണ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് പാന്‍പരാഗ് കമ്പനി ഉടമകളായ കോത്താരി സഹോദരന്‍മാര്‍ക്ക് 2014ല്‍ വിറ്റതാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, news, Top-Headlines, National, Small Plane Crashes Into Mumbai Construction Site, 5 Dead
< !- START disable copy paste -->