എന്‍ എ ഹാരിസ്, യു ടി ഖാദര്‍, കെ ജെ ജോര്‍ജ് മൂന്ന് മലയാളിത്രയങ്ങള്‍ക്കും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്
Apr 20, 2018, 15:43 IST
ബംഗളൂരു: (www.kasargodvartha.com 20.04.2018) എന്‍ എ ഹാരിസ്, യു ടി ഖാദര്‍, കെ ജെ ജോര്‍ജ് മൂന്ന് മലയാളിത്രയങ്ങള്‍ക്കും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ് ഇത്തവണയും കേരളത്തിന് വലിയ പരിഗണന നല്‍കി. യു ടി ഖാദറും കെ ജെ ജോര്‍ജും ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കിലും മകനുള്‍പ്പെട്ട ഒരു കേസിന്റെ പേരില്‍ മംഗളൂരു-ശാന്തിനഗര്‍ എംഎല്‍എ ആയ എന്‍ എ ഹാരിസിനെ അവസാന നിമിഷമാണ് വീണ്ടും മത്സരിക്കാന്‍ നിയോഗിച്ചത്.
സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു യു ടി ഖാദറും കെ ജെ ജോര്‍ജും. പുനസംഘടനയില്‍ എന്‍ എ ഹാരിസ് മന്ത്രിയാകുമെന്ന് കരുതിയിരുന്നുവെങ്കിലും അവസാന നിമിഷം കപ്പിനും ചുണ്ടിനുമിടയില്‍ ഹാരിസിന് മന്ത്രിസ്ഥാനം കിട്ടാതെ പോവുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ ഉപ്പള തുരുത്തി സ്വദേശിയാണ് യു ടി ഖാദര്‍. പിതാവ് യു ടി ഫരീദ് കങ്കനാടി കടമ്പക്കാറില്‍ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയതോടെയാണ് രാഷ്ട്രീയരംഗത്തിറങ്ങിയതും എം എല്‍ എ ആയതും. യു ടി ഖാദറും പിന്നീട് പിതാവിന്റെ വഴിയേ രാഷ്ട്രീയരംഗത്തെത്തി തിളങ്ങുകയും എംഎല്‍എയും മന്ത്രിയുമാവുകയായിരുന്നു. മംഗളൂരു സീറ്റിലാണ് യു ടി ഖാദര്‍ മത്സരിക്കുന്നത്.
കാസര്‍കോട് മേല്‍പറമ്പ് കീഴൂര്‍ സ്വദേശിയാണ് മംഗളൂരു-ശാന്തിനഗര്‍ എംഎല്‍എ ആയ എന്‍ എ ഹാരിസ.് പിതാവും രാഷ്ട്രീയക്കാരനും വ്യവസായിയുമായ എന്‍ എ മുഹമ്മദിന്റെ വഴിയെയാണ് എന്‍ എ ഹാരിസും രാഷ്ട്രീയത്തിലെത്തുന്നത്. ശാന്തിനഗര്‍ വാര്‍ഡില്‍ തുടര്‍ച്ചയായ വിജയമായിരുന്നു എന്‍ എ ഹാരിസിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് സീറ്റ് ലഭിക്കുമോ എന്ന അഭ്യൂഹം ശക്തമായിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ ശക്തമായ ആവശ്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് എന്‍ എ ഹാരിസിന് സീറ്റ് നല്‍കാന്‍ തയ്യാറായത്.
കോട്ടയം ചിങ്ങവനം സ്വദേശിയാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കെ ജെ ജോര്‍ജ്. കേളചന്ദ്ര വീട്ടില്‍ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ്. കര്‍ണ്ണാടകത്തിലെ കൂര്‍ഗ്ഗില്‍ ആയിരുന്നു കെ ജെ ജോര്‍ജിന്റെ കുട്ടിക്കാലം. പിന്നീട് ബെംഗളൂരുവിലേക്ക് സ്ഥിരതാമസം മാറ്റുകയും രാഷ്ട്രീയക്കാരനായി വളരുകയുമായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പ്രധാന വകുപ്പായ ആഭ്യന്തര വകുപ്പ് തന്നെ മലയാളിയായ ജോര്‍ജിന് നല്‍കുകയായിരുന്നു. കേരളവുമായുള്ള കര്‍ണാടകത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ മൂന്ന് മലയാളിത്രയങ്ങളിലൂടെ കോണ്‍ഗ്രസിന് സാധിച്ചിരിക്കുകയാണ്. നേരത്തെ മലയാളി കൂടിയായ സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ് സദാനന്ദ ഗൗഡ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Politics, news, Congress, Top-Headlines, Kasaragod, Seat for 3 malayalees in Karnataka Assembly elections .
< !- START disable copy paste -->
സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു യു ടി ഖാദറും കെ ജെ ജോര്‍ജും. പുനസംഘടനയില്‍ എന്‍ എ ഹാരിസ് മന്ത്രിയാകുമെന്ന് കരുതിയിരുന്നുവെങ്കിലും അവസാന നിമിഷം കപ്പിനും ചുണ്ടിനുമിടയില്‍ ഹാരിസിന് മന്ത്രിസ്ഥാനം കിട്ടാതെ പോവുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ ഉപ്പള തുരുത്തി സ്വദേശിയാണ് യു ടി ഖാദര്‍. പിതാവ് യു ടി ഫരീദ് കങ്കനാടി കടമ്പക്കാറില്‍ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയതോടെയാണ് രാഷ്ട്രീയരംഗത്തിറങ്ങിയതും എം എല്‍ എ ആയതും. യു ടി ഖാദറും പിന്നീട് പിതാവിന്റെ വഴിയേ രാഷ്ട്രീയരംഗത്തെത്തി തിളങ്ങുകയും എംഎല്‍എയും മന്ത്രിയുമാവുകയായിരുന്നു. മംഗളൂരു സീറ്റിലാണ് യു ടി ഖാദര്‍ മത്സരിക്കുന്നത്.
കാസര്‍കോട് മേല്‍പറമ്പ് കീഴൂര്‍ സ്വദേശിയാണ് മംഗളൂരു-ശാന്തിനഗര്‍ എംഎല്‍എ ആയ എന്‍ എ ഹാരിസ.് പിതാവും രാഷ്ട്രീയക്കാരനും വ്യവസായിയുമായ എന്‍ എ മുഹമ്മദിന്റെ വഴിയെയാണ് എന്‍ എ ഹാരിസും രാഷ്ട്രീയത്തിലെത്തുന്നത്. ശാന്തിനഗര്‍ വാര്‍ഡില്‍ തുടര്‍ച്ചയായ വിജയമായിരുന്നു എന്‍ എ ഹാരിസിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് സീറ്റ് ലഭിക്കുമോ എന്ന അഭ്യൂഹം ശക്തമായിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ ശക്തമായ ആവശ്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് എന്‍ എ ഹാരിസിന് സീറ്റ് നല്‍കാന്‍ തയ്യാറായത്.
കോട്ടയം ചിങ്ങവനം സ്വദേശിയാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കെ ജെ ജോര്‍ജ്. കേളചന്ദ്ര വീട്ടില്‍ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ്. കര്‍ണ്ണാടകത്തിലെ കൂര്‍ഗ്ഗില്‍ ആയിരുന്നു കെ ജെ ജോര്‍ജിന്റെ കുട്ടിക്കാലം. പിന്നീട് ബെംഗളൂരുവിലേക്ക് സ്ഥിരതാമസം മാറ്റുകയും രാഷ്ട്രീയക്കാരനായി വളരുകയുമായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പ്രധാന വകുപ്പായ ആഭ്യന്തര വകുപ്പ് തന്നെ മലയാളിയായ ജോര്‍ജിന് നല്‍കുകയായിരുന്നു. കേരളവുമായുള്ള കര്‍ണാടകത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ മൂന്ന് മലയാളിത്രയങ്ങളിലൂടെ കോണ്‍ഗ്രസിന് സാധിച്ചിരിക്കുകയാണ്. നേരത്തെ മലയാളി കൂടിയായ സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ് സദാനന്ദ ഗൗഡ.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല ഇത്തവണ എഐസിസി ഏല്‍പിച്ചിരിക്കുന്നതും ഒരു മലയാളിയെയാണ്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ സി വേണുഗോപാലനാണ് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയിലെ പ്രബല സമുദായമായ ലിങ്കായത്ത് വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നതിനാല്‍ ഭരണ തുടര്‍ച്ച ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.