city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി നേതാവായ കരാറുകാരൻ സന്തോഷ് കെ പടിൽ വിഷം അകത്തു ചെന്ന് മരിച്ചനിലയിൽ; 'മന്ത്രി ഈശ്വരപ്പക്ക് എതിരെ ആത്മഹത്യാ കുറിപ്പ്'

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 12.04.2022) ബിജെപി നേതാവായ കരാറുകാരൻ സന്തോഷ് കെ പടിലിനെ (46) ഉഡുപി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തെ സാംബവി ലോഡ്ജ് മുറിയിൽ വിഷം അകത്തു ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കിടന്ന മുറി നമ്പർ 207ൽ നിന്ന് കർണാടക ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരായ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
      
ബിജെപി നേതാവായ കരാറുകാരൻ സന്തോഷ് കെ പടിൽ വിഷം അകത്തു ചെന്ന് മരിച്ചനിലയിൽ; 'മന്ത്രി ഈശ്വരപ്പക്ക് എതിരെ ആത്മഹത്യാ കുറിപ്പ്'

തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങിയ ബെൽഗാം സ്വദേശിയായ സന്തോഷ് തിരിച്ചെത്തിയിരുന്നില്ല. മന്ത്രി ഈശ്വരപ്പ കാരണം താൻ ജീവനൊടുക്കുകയാണെന്ന വീഡിയോ സന്ദേശം വാട്സ്ആപ് വഴി പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് പൊലീസ് മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഉഡുപിയിൽ ഉണ്ടെന്ന് അറിഞ്ഞത്. എന്നാൽ താമസിച്ച മുറിയിൽ മൃതദേഹമാണ് കണ്ടത്. തൊട്ടടുത്ത മുറിയിൽ സന്തോഷിന്റെ രണ്ടുസുഹൃത്തുക്കൾ താമസിച്ചിരുന്നു.

നാലു കോടി രൂപയുടെ പ്രവൃത്തികൾ ചെയ്തതിന്റെ ബിൽ പാസാക്കിക്കിട്ടാൻ മന്ത്രി ഈശ്വരപ്പ 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടതായി സന്തോഷ് മാധ്യമങ്ങളോട് ഈയിടെയാണ് ആരോപിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക് പരാതിയും നൽകി. തന്റെ കുടുംബത്തെ സഹായിക്കണം എന്ന അപേക്ഷയാണ് മൂവരോടും ആത്മഹത്യക്ക് മുമ്പേ നടത്തിയത്. സംഭവസ്ഥലത്ത് ഉഡുപി ജില്ല പൊലീസ് സൂപ്രണ്ട് വിഷ്ണുവർധൻ, എ എസ് പി സിദ്ധലിംഗപ്പ എന്നിവർ എത്തി ഉഡുപി സിറ്റി പൊലീസിന് നിർദേശങ്ങൾ നൽകി. മണിപ്പാലിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

വിദ്വേഷ പ്രസ്താവനകളിലൂടെ വിവാദ പുരുഷനായി മാറിയ മന്ത്രി ഈശ്വരപ്പക്ക് എതിരെ പ്രതിപക്ഷത്തിന് ലഭിച്ച ശക്ത ആയുധമാണ് സ്വന്തം പാർടി നേതാവായ കരാറുകാരന്റെ ആത്മഹത്യാ കുറിപ്പ്. ഷിവമോഗ്ഗയിൽ ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം, ശിരോവസ്ത്രം വിലക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഈശ്വരപ്പ നടത്തിയ പ്രസ്താവനകൾ കുഴപ്പങ്ങൾക്ക് വഴിതുറന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച പരാതികളിൽ മന്ത്രിക്കും ബിജെപി നേതാവ് എസ് എൻ ചന്നബാസപ്പക്കും എതിരെ ഷിവമോഗ്ഗ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

Keywords: News, National, Karnataka, Top-Headlines, Minister, Corruption, Dead, BJP, Police, Minister Eshwarappa, Santosh Patil, contractor who leveled corruption charges against K'taka Minister Eshwarappa, found dead.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia