Tiger | ഇത്തവണ ദീപാവലി കൊഴുക്കും; ആഘോഷ നാളുകളിൽ സൽമാൻ ഖാന്റെ 'ടൈഗർ 3' തീയേറ്ററിലേക്ക്; പ്രതീക്ഷയോടെ ബോളിവുഡ്
Nov 6, 2023, 18:22 IST
മുംബൈ: (KasargodVartha) ദീപാവലിക്ക് തിയേറ്ററുകളിൽ പൊടിപൂരം പ്രതീക്ഷിക്കാം. സൽമാൻ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന ബോളിവുഡ് ആക്ഷൻ ചിത്രമായ 'ടൈഗർ 3' ഈ ദീപാവലിക്ക് നവംബർ 12 ന് ബിഗ് സ്‌ക്രീനിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് വിൽപന ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ടൈഗർ 3ൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി, റിതി ദോഗ്ര, അഷ്ടോഷ് റാണ, വിശാൽ ജേത്വ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. മുമ്പ് സൽമാൻ നായകനായ ടൈഗറിന്റെ രണ്ട് ഭാഗങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് ടൈഗർ 3 തിയറ്ററുകളിലെത്തുന്നത്.
യാഷ് രാജ് നിർമിച്ച ടൈഗർ എന്ന ചിത്രം സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും കരിയറിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയാണ്. ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.
ദീപാവലി ദിനത്തിൽ ഹിന്ദി സിനിമകളുടെ കലക്ഷൻ സാധാരണ മിതമാണ്. പകൽ സമയത്ത് പൂജയ്ക്ക് തയ്യാറെടുക്കുന്ന പ്രേക്ഷകരുടെ തിരക്ക് കാരണം ഹിന്ദി ചിത്രങ്ങളുടെ കലക്ഷനെയും ബാധിക്കാറുണ്ടെങ്കിലും 'ടൈഗർ 3' എന്ന ചിത്രം ദീപാവലി ദിനമായ ഞായറാഴ്ച തന്നെ റിലീസ് ചെയ്തതോടെ എല്ലാ സമവാക്യങ്ങളും. ഇത്തവണ മാറുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡ് ബോക്സ്ഓഫിസിൽ തിരിച്ചടി സമ്മാനിച്ചാണ് നവംബറിലെ ആദ്യ ദിനങ്ങൾ കടന്നുപോയത്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ എല്ലാ സിനിമകളുടെയും കലക്‌ഷൻ ചേർത്തു വച്ചാൽ പോലും ഒരു കോടി രൂപയിലെത്തില്ല. ‘ടൈഗർ 3’ ലാണ് ഇനി ബോളിവുഡിന്റെ എല്ലാ പ്രതീക്ഷയും.
Keywords: Salmankhan, Tiger, Diwali, Sunday, Hindu Festival, Celebration, Booking, Movie, Crore, National-News, Salman Khan's Tiger 3 releasing on Sunday.