city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഷിഞ്ഞ വേഷം നോക്കി സമ്പത്തിന്റെ അളവെടുത്ത കാര്‍ ഷോറൂമുകാരന്‍ ശരിക്കും അമ്പരന്നു; കാര്‍ വാങ്ങാനെത്തിയപ്പോള്‍ അപമാനിതനായിട്ടും അപ്പോള്‍ തന്നെ നല്‍കി 10 ലക്ഷം രൂപ കര്‍ഷകന്‍

ബെംഗ്‌ളൂറു: (www.kasargodvartha.com 24.01.2022) വേഷവിധാനം നോക്കി സമ്പത്തിന്റെ അളവെടുത്ത കാര്‍ ഷോറൂമുകാരോട് പൂ കര്‍ഷകന്റെ മധുര പ്രതികാരം. ചിക്കസാന്ദ്ര ഹോബ്‌ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ച തന്റെ സ്വപ്‌ന വാഹനമായ എസ് യു വി ബുക് ചെയ്യാനായി കാര്‍ ഷോറൂമിലെത്തിയപ്പോഴാണ് സംഭവം. 

കര്‍ണാടകയിലെ തുമകൂരിലെ കാര്‍ ഷോറൂമുടകള്‍ വേഷം നോക്കി കര്‍ഷകനെ കണക്കിന് അപമാനിച്ചതായാണ് ആരോപണം. എസ് യു വി കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂടീവ് ഇവരെ കണക്കിന് പരിഹസിച്ചുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

വാഹനത്തിന് 10 ലക്ഷം രൂപ വിലയുണ്ടെന്നും നിങ്ങളുടെ പോകെറ്റില്‍ 10 രൂപ പോലും ഉണ്ടായിരിക്കില്ലെന്നും സെയില്‍സ്മാന്‍ പരിഹസിച്ചെന്ന് കെമ്പഗൗഡ പറഞ്ഞു. തന്റെ രൂപഭാവം കാരണം സെയില്‍സ്മാന്‍ പുറത്താക്കിയെന്നും കര്‍ഷകന്‍ ആരോപിച്ചു. ഇതോടെ ഒരു മണിക്കൂറിനുള്ളില്‍ പണം കൊണ്ടുവരുമെന്നും എസ് യു വി ഡെലിവറി ചെയ്യണമെന്നും കെമ്പഗൗഡ വെല്ലുവിളിച്ചു. 

എന്നാല്‍ കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവുമെന്നാണ് അവര്‍ കരുതിയിരുന്നതെന്ന് തോന്നുന്നു. നിമിഷനേരം കൊണ്ട് പണവുമായി കെമ്പ തിരിച്ചെത്തിയതോടെ സെയില്‍സ് എക്സിക്യൂടീവ് ശരിക്കും അന്താളിച്ചു. വാഹനം ഡെലിവറി ചെയ്യാന്‍ കഴിഞ്ഞുമില്ല.


മുഷിഞ്ഞ വേഷം നോക്കി സമ്പത്തിന്റെ അളവെടുത്ത കാര്‍ ഷോറൂമുകാരന്‍ ശരിക്കും അമ്പരന്നു; കാര്‍ വാങ്ങാനെത്തിയപ്പോള്‍ അപമാനിതനായിട്ടും അപ്പോള്‍ തന്നെ നല്‍കി 10 ലക്ഷം രൂപ കര്‍ഷകന്‍

ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാല്‍ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാന്‍ സാധ്യതയില്ലെന്ന് അവര്‍ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. ശനിയും ഞായറും അവധിയായതിനാല്‍ കാര്‍ ഡെലിവറി ചെയ്യാന്‍ സാധിക്കാതെ ഷോറൂമുകാര്‍ കുടുങ്ങി. എന്നാല്‍ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കി. അവര്‍ ഷോറൂമില്‍ കുത്തിയിരിപ്പ് സമരം നടത്തി. കാര്‍ കിട്ടാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു. 

കാര്‍ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പൊലീസിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് തിലക് പാര്‍ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തി ഇടപെട്ടു. സെയില്‍സ് എക്സിക്യൂടീവ് ക്ഷമാപണം നടത്തി. അതിന് ശേഷം, എനിക്ക് നിങ്ങളുടെ ഷോറൂമില്‍ നിന്ന് വാഹനം വാങ്ങാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞ് മുല്ലയും കനകാംബരവുമടക്കമുള്ള പൂക്കൃഷി നടത്തുന്ന കെമ്പഗൗഡ 10 ലക്ഷം രൂപയുമായി തിരിച്ചുപോയി.

Keywords: News, National, India, Farmer, Top-Headlines, Vehicle, Car, Salesman Mocks Farmer Over Buying Car, Here's What The Farmer Did Next

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia